instagram.com|divyamaiya
ബോളിവുഡ് സിനിമയിലും മറ്റും നമ്മള്‍ കണ്ടിട്ടുള്ള രംഗമാണ് നനുത്ത സാരിയണിഞ്ഞ നായികയും ജാക്കറ്റും ഷൂവും എല്ലാം അണിഞ്ഞ നായകനും നിറയെ മഞ്ഞുവീണ സ്ഥലത്തുകൂടി പാട്ടും പാടി നടക്കുന്ന രംഗങ്ങള്‍. ശരിക്കും സാധാരണ സാരിമാത്രം ഉടുത്തു അത്തരം സ്ഥലങ്ങളില്‍ അഞ്ചുമിനിറ്റു പോലും നില്‍ക്കാനാകുമോ എന്നത് സംശയമാണ്. എന്നാല്‍ ഈ സംശയത്തിന് മറുപടിയാണ് ഈ ഇന്ത്യന്‍ ദമ്പതികളുടെ വീഡിയോ.
ഇന്ത്യന്‍ വംശജരായ ദിവ്യയും മധുവും അമേരിക്കയിലെ മിനെസോട്ടയിലാണ് താമസം. മഞ്ഞുകാലമെത്തിയതോടെ വിന്റര്‍ സ്‌പോര്‍ട്‌സായ സ്‌കീയിങിന് ഇറങ്ങിതാണ് ഇവര്‍. എന്നാല്‍ ഇവരണിഞ്ഞ വസ്ത്രമാണ് സോഷ്യല്‍ മീഡിയയുടെ ഇഷ്ടം പിടിച്ചു പറ്റിയത്. ദിവ്യ നീലനിറത്തിലുള്ള ട്രഡീഷണല്‍ ഇന്ത്യന്‍ ഷിഫോണ്‍ സാരിയും മധു മുണ്ടും നീല ജുബയും ധരിച്ചാണ് സ്‌കീയിങിന് എത്തിയത്.
ബ്ലൗസിന് പകരം ദിവ്യ തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കറുത്ത ജാക്കറ്റണിഞ്ഞിട്ടുണ്ടെന്ന് മാത്രം. ബോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഈ നായകനും നായികയും കൈയുറകളും കാലില്‍ ബൂട്ടുകളും സ്‌കീയിങിനുള്ള മറ്റ് സുരക്ഷാ മാര്‍ഗങ്ങളും ധിരിച്ചിട്ടുണ്ട്. സിനിമയിലെ നായികമാരെപ്പോലെ സാരിയുടെ പല്ലു ഒരു കൈയില്‍ ഉയര്‍ത്തിപിടിച്ചാണ് ദിവ്യയുടെ സ്‌കീയിങ്.
വീഡിയോ കണ്ട് നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ശ്രദ്ധേയമായ പ്രകടനമാണ് ഇരുവരുടെയുമെന്നും, മനോഹരമായിരിക്കുന്നുവെന്നുമാണ് മിക്കവരുടെയും കമന്റുകള്‍.
ഫാഷന്‍ ബ്ലോഗറായ മാസൂ മിനാവാല മെഹത്ത സാരിയില്‍ സ്‌കീയിങ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ദിവ്യയും മധുവും ഈ പരീക്ഷണത്തിന് ഇറങ്ങിയത്.
Content Highlights: Desi Couple Go Skiing in Saree and Dhoti Along the Slopes of Minnesota
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..