പാല്‍മണമുള്ള ഓര്‍മകള്‍ ഇനി എന്നും അമ്മയോടൊപ്പം; മുലപ്പാല്‍കൊണ്ട് ആഭരണങ്ങളുണ്ടാക്കി ദന്തഡോക്ടര്‍


സുജിത സുഹാസിനി

കുഞ്ഞിന്റെ പൊക്കിള്‍കൊടിയും മുടിയുമെല്ലാം ആഭരണരൂപത്തിലേയ്ക്ക് അദിതി മാറ്റുന്നു. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത മുലപ്പാല്‍ ആഭരണങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും ആവശ്യക്കാരേറെ

അദിതി മിത്തൽ

രോ അമ്മയ്ക്കും പാല്‍മണമുള്ള കുഞ്ഞോര്‍മ്മകളും കുഞ്ഞിനോളം തന്നെ പ്രിയപ്പെട്ടതാണ്. കുഞ്ഞിനൊപ്പം കുട്ടിക്കാലവും ഓര്‍മ്മയിലേയ്ക്ക് വളര്‍ന്നുവലുതാകുമ്പോള്‍ ബാക്കിയാകുന്നത് കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും മാത്രമാണ്. എന്നാല്‍ ഈ ഓര്‍മ്മകളെ അതുപോലെ കാത്തുവെക്കാന്‍ മുലപ്പാല്‍ കൊണ്ട് ആഭരണങ്ങളുണ്ടാക്കുകയാണ് സൂറത്ത് സ്വദേശിയായ ദന്തഡോക്ടര്‍ അദിതി മിത്തല്‍.

മുലപ്പാല്‍ കൊണ്ട് മാലകളുടെ ലോക്കറ്റ്, ബ്രേസ്ലറ്റിലെ കല്ലുകള്‍, മോതിരത്തിലെ ഡിസൈന്‍ തുടങ്ങി അദിതിയുണ്ടാക്കാത്ത ആഭരണങ്ങളൊന്നും തന്നെയില്ല. അതിനൊപ്പം കുഞ്ഞിന്റെ പൊക്കിള്‍കൊടിയും മുടിയുമെല്ലാം ആഭരണത്തിന്റെ വിവിധ ഭാഗങ്ങളുണ്ടാക്കാന്‍ അവര്‍ ഉപയോഗിക്കുന്നു. സ്വര്‍ണവും വെള്ളിയും ചേര്‍ന്നുള്ള ഈ മുലപ്പാല്‍ ആഭരണങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും ആവശ്യക്കാരേറെയെന്നും അവര്‍ പറഞ്ഞു.'ഓര്‍മ്മകളെ സൂക്ഷിച്ചുവെക്കാന്‍ നമ്മള്‍ ഫോട്ടോയെടുക്കും വീഡിയോയെടുക്കും അതിനുമപ്പുറം എന്ത് ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് മുലപ്പാലില്‍ നിന്നുള്ള ആഭരണങ്ങളെന്ന ആശയമുദിച്ചത്. അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മളമായി ബന്ധത്തെ ഇതിനും മുകളില്‍ ഒരു ആര്‍ട്ട് ഫോമിലേയ്ക്ക് എടുത്തുവെക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നി.അമ്മയുടെ സ്‌നേഹത്തെ ഇത്രയും തീവ്രമായി സൂക്ഷിച്ചുവെക്കാന്‍ മറ്റൊരു ആഭരണത്തിന് കഴിയില്ല. - അദിതി പറയുന്നു. എത്രകാലം വേണമെങ്കിലും ഈ ആഭരണങ്ങള്‍ കേടുകൂടാതെയിരിക്കും.

ഡി.എന്‍.എ ജൂവലറികളും അമ്മച്ചിരികളും

അത്ര പരിചിതമല്ലെന്ന് തോന്നുമെങ്കിലും മുലപ്പാലില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍ ഡി.എന്‍.എ.ജൂവലറിയെന്നാണ് അറിയപ്പെടുന്നത്. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത മുലപ്പാല്‍ ആഭരണങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും ആവശ്യക്കാരേറെയെന്ന് അദിതി പറഞ്ഞു.

15 മില്ലി മുലപ്പാലാണ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായി വരുന്നത്. കൊറിയറില്‍ മുലപ്പാല്‍ അയച്ചുനല്‍കിയാല്‍ 15 ദിവസം കഴിഞ്ഞ് ആഭരണം കൈയ്യിലെത്തും. 3500 രൂപ മുതലാണ് വില. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അളവ് അനുസരിച്ചാണ് ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത്

' ശിവായ എന്നൊരു കുഞ്ഞിന് വേണ്ടി മുലപ്പാലുകൊണ്ട് ശിവലിംഗത്തിന്റെ ലോക്കറ്റ് നിര്‍മ്മിച്ച് നല്‍കിയിരുന്നു. കുഞ്ഞുങ്ങള്‍ വലുതായിക്കഴിഞ്ഞാലും ഈ ആഭരണങ്ങള്‍ വല്ലാതെ ജീവിതത്തോട് വല്ലാതെ ചേര്‍ന്ന് നില്‍ക്കും.ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ അതൊരു സംതൃപ്തിയാണ്'

മുലപ്പാല്‍ ആഭരണങ്ങളെക്കുറിച്ച് പഠിക്കാനും ഗവേഷണം ചെയ്യാനും ഒരു വര്‍ഷമെടുത്തുവെന്നും അദിതി പറഞ്ഞു. ഇത് കേടുകൂടാതെയിരിക്കാന്‍ എന്ത് ചെയ്യണമെന്നതായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. മുലപ്പാലിനെ ഖരരൂപത്തിലേയ്ക്ക് മാറ്റുകയാണ് ആദ്യം ചെയ്യുന്നത്, കുഞ്ഞിന്റെ പൊക്കില്‍ക്കൊടി, മുടി, നഖം എന്നിവയും ഇതുപോലെ അദിതി ആഭരണങ്ങളാക്കി മാറ്റുന്നുണ്ട്.

ഡി.എന്‍.എ. ജൂവലറി​​

ഖരരൂപത്തിലാക്കിയ മുലപ്പാല്‍ സ്വര്‍ണവും വെള്ളിയും ഡയമണ്ടുമെല്ലാമുപയോഗിച്ച് ആഭരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. എല്ലാ അമ്മമാര്‍ക്കും ഓരോ കഥയുണ്ട് അതിനെ ഈ ആഭരണങ്ങളിലേയ്ക്ക് മാറ്റാന്‍ കഴിയും. ക്ലയന്റിന്റെ ഇഷ്ടം അനുസരിച്ച് എന്ത് ആഭരണവും നിര്‍മ്മിച്ചു നല്‍കാന്‍ കഴിയും.

ഡോക്ടര്‍ ആര്‍ട്ടിസ്റ്റായ കഥ
പഠിച്ചു ഡോക്ടറണെന്നു തന്നെയായിരുന്നു ആഗ്രഹം, സി.എയ്ക്ക് പഠിയ്ക്കാന്‍ അച്ഛന്‍ മഹേഷ് മിത്തലിന്റെ ആഗ്രഹത്തെ മറികടന്നാണ് അദിതി ബി.ഡി.എസ് എടുത്തതും പഠിച്ചതും.മെഡിക്കല്‍ രംഗത്തും കലാരംഗത്തുമുള്ള ആരും തന്റെ വീട്ടിലുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.പഠിക്കുന്ന സമയത്തും കലാരംഗത്ത് അദിതി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് അദിതി. എന്തെങ്കിലുമൊക്കെ പുതിയതായി ചെയ്യുന്നതാണ് എന്നെ സന്തോഷിപ്പിക്കുന്ന കാര്യം.

ആഗ്രഹിച്ച ജോലി നേടി ഡോക്ടറായി പ്രാക്ട്രീസ് തുടങ്ങിയതോടെ എന്തോ ജീവിതത്തില്‍ മിസ് ചെയ്യുന്നതായി തോന്നി. പുതുമയുള്ളതൊന്നുമില്ലാത്തൊരു അവസ്ഥ. അവിടെ വെച്ചാണ് ആര്‍ട്ടിസ്റ്റായിരിക്കുകയാണ് എന്റെ സന്തോഷമെന്ന് തിരിച്ചറിഞ്ഞതും ഡോക്ടര്‍ ജോലിയുപേക്ഷിച്ചതും-അവര്‍ പറഞ്ഞു. അങ്ങനെ ഡോക്ടര്‍ അങ്ങനെയാണ് മുഴുവന്‍ സമയം ആര്‍ട്ടിസ്റ്റായി മാറി. വീട്ടില്‍ നിന്നും വലിയ സപ്പോര്‍ട്ടാണ് ലഭിച്ചത്. അമ്മ മഞ്ജു മിത്തലും സഹോദരനും അദിതിയ്ക്ക് കരുത്തു പകര്‍ന്നു

കല്ല്യാണമാലയും ആഭരണമാക്കാം

വിവാഹദിവസത്തെ വരമാല്യവും ബൊക്കെയുമെല്ലാം ആ ദിവസത്തിനപ്പുറം ആയുസില്ലാത്തവയാണ്. അത്രമേല്‍ പ്രിയപ്പെട്ട ഓര്‍മ്മയെ അതുപോലെ കാത്തുവെക്കാന്‍ കഴിയുമെന്ന് അദിതിപറയുന്നു. റെസിനും മെഴുകുമെല്ലാം ഉപയോഗിച്ചാണ് വിവാഹദിവസത്തെ പൂക്കളെ എന്നന്നേയ്ക്കുമായി സൂക്ഷിച്ചുവെക്കുന്നത്. ഈ പൂക്കള്‍ കൊണ്ട് ആഭരണങ്ങള്‍, ഫോട്ടോ ഫ്രെയിം, ക്ലോക്ക് തുടങ്ങി വിവിധ തരം ഹോം ഡെക്കോറുകളും അദിതിയുണ്ടാക്കുന്നു. വിവാഹദിവസത്തിന് ശേഷം കരിഞ്ഞുപോകുന്ന പൂക്കളെ മനോഹരമായൊരു ഓര്‍മ്മയാക്കി സൂക്ഷിച്ചു വെക്കുകയാണിവിടെ.

കുഞ്ഞികൈകളെ വാര്‍ത്തെടുക്കാം

കുഞ്ഞിളം കൈകളിലെ കൈരേഖകള്‍ സഹിതം വാര്‍ത്തെടുത്ത് മിനിയേച്ചറുകളാക്കി മാറ്റുന്നത് അദിതിയുടെ പ്രിയപ്പെട്ട ജോലിയാണ്. മിനിയേച്ചറുകളുണ്ടാക്കിയാണ് അദിതിയുടെ തുടക്കം. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡോക്ടറെന്ന ജോലിയുപേക്ഷിച്ച് ഈ മേഖലയിലേയ്ക്ക് അവര്‍ കടന്നുവരുന്നത്. മിനിയേച്ചര്‍ രൂപത്തിലും ആഭരണങ്ങള്‍ അദിതിനിര്‍മ്മിക്കാറുണ്ട്.

എക്കോ ഫ്രണ്ട്‌ലി ഗണേശരൂപങ്ങള്‍

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഗണേശപൂജയുടെ ഭാഗമായി അദിതിയുണ്ടാക്കുന്ന ഗണേശരൂപങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പൂജയ്ക്ക് ശേഷം നിമഞ്ജനം ചെയ്തു കളയുന്ന ഗണേശവിഗ്രഹങ്ങളെ എക്കോ ഫ്രണ്ട്‌ലിയായി മാറ്റാമെന്ന ചിന്തയില്‍ നിന്നാണ് ഈ ആശയമുണ്ടായതെന്ന് അദിതി പറയുന്നു.

തുടര്‍ന്ന്, തണ്ണിമത്തന്‍, ഡ്രൈ ഫ്രൂട്ട്‌സ്, തേങ്ങ, ചോളം തുടങ്ങിയ വിവിധതരത്തിലുള്ള ഭക്ഷണസാധനങ്ങളുപയോഗിച്ചാണ് അദിതി
ഗണേശരൂപങ്ങളുണ്ടാക്കിയത്. പൂജയ്്ക്ക് ശേഷം പ്രസാദമായിത്തന്നെ ഈ വസ്തുക്കള്‍ ഉപയോഗിക്കാമെന്നും അവര്‍ പറഞ്ഞു.250 ചോളമുപയോഗിച്ചാണ് ഇത്തവണ ഗണേശരൂപമുണ്ടാക്കിയത്.

കോഫി മെഴുകുതിരിയും പലഹാരമെഴുകുതിരിയും

പ്രകൃതിയിലേയ്ക്ക് നോക്കുമ്പോഴാണ് പുതിയ ആശയങ്ങള്‍ ലഭിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.ആഘോഷങ്ങളില്‍ മധുരം കൈമാറുന്നത് പതിവ് രീതിയാണ്. എന്നാല്‍ ലഡുവിന്റെയും കോഫീയുടെയും രൂപത്തിലുള്ള മെഴുതുതിരികളാണെങ്കിലോ അതിലൊരു പുതുമയുണ്ട്.

പലഹാരങ്ങളുടെ രൂപത്തിലുള്ള മെഴുകുതിരിയും അവരുടെ വേറിട്ട ആശയമായിരുന്നു. വെബ്‌സൈറ്റും ഫേസ്ബുക്കും വഴിയാണ് ആദ്യകാലത്ത് ഉത്പന്നങ്ങള്‍ വിറ്റിരുന്നത്. -അദിതി പറയുന്നു. ആര്‍ട്ടിസ്റ്റെന്ന നിലയില്‍ പുതിയ ചിന്തകളിലേയ്ക്കും സര്‍സാത്മക പ്രകാശനത്തിലേയ്ക്കും ശ്രദ്ധയൂന്നതാണ് അവരുടെ ജീവിതം.

Content Highlights: Woman from Surat uses breast milk to make jewellery,surat,dentist

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented