-
സെലിബ്രിറ്റികളിലേറെ പേരും ശാരീരിക മാറ്റങ്ങളുടെ പേരിൽ ക്രൂരമായ പരിഹാസങ്ങൾക്ക് പാത്രമാകാറുണ്ട്, പ്രത്യേകിച്ച് അഭിനേത്രികൾ. ഇപ്പോഴിതാ ഹിന്ദി സീരിയൽ താരം ദീപിക സിങ് അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ്. അതിനെ നേരിട്ടത് എങ്ങനെയെന്നും ദീപിക പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മകൻ സോഹം ജനിച്ചതോടെ താൻ എഴുപത്തിമൂന്ന് കിലോയോളം വന്നിരുന്നു, ആയിടയ്ക്കാണ് ആളുകൾ തന്നെ കളിയാക്കുകയും ഇനി കഥാപാത്രങ്ങളൊന്നും ലഭിക്കുകയും ചെയ്യില്ലെന്നു പറഞ്ഞതെന്ന് ദീപിക പറയുന്നു.
പിറന്നാൾ ദിനത്തിൽ പങ്കുവച്ച ചിത്രത്തിനു പിന്നാലെയാണ് ക്രൂരമായ വിമർശനങ്ങൾ നേരിട്ടത്. താൻ തടിച്ച് വൃത്തികേടായെന്നും ഇനി നല്ല കഥാപാത്രങ്ങൾ ലഭിക്കുകയില്ലെന്നും കമന്റുകൾ ഉയർന്നു. എന്നാൽ അവകേട്ട് നിരാശയായി ഇരിക്കാതെ അത്തരം കമന്റുകളെയെല്ലാം പ്രചോദനമാക്കി മാറ്റുകയാണ് ചെയ്തതെന്ന് ദീപിക പറയുന്നു.
നെഗറ്റീവ് കമന്റുകളെയെല്ലാം സ്ക്രീൻഷോട്ടെടുത്ത് ഫോണിലെ വാൾപേപ്പറാക്കി മാറ്റി. അത് തന്നെ ദിവസവും ജിമ്മിൽ പോകാൻ പ്രേരിപ്പിച്ചു. എപ്പോഴൊക്കെ മടിപിടിച്ചിരിക്കുന്നോ അപ്പോഴെല്ലാം ആ നെഗറ്റീവ് കമന്റുകൾ നോക്കി പ്രചോദനം വീണ്ടെടുത്തു. ക്രമേണ താൻ പഴയ വണ്ണത്തിലേക്കു തിരിച്ചെത്തുകയായിരുന്നുവെന്നും ദീപിക പറയുന്നു.
ഏഴുമാസത്തിനുള്ളിൽ പതിനാറു കിലോയാളമാണ് ദീപിക കുറച്ചത്. ഒഡീസി നർത്തകി കൂടിയായ ദീപിക താൻ പരിശീലനത്തിലേക്കു തിരികെ പോയതും ജിമ്മിനൊപ്പം യോഗയും ചിട്ടയായ ഡയറ്റും പിന്തുടർന്നതുമാണ് വണ്ണം കുറയാൻ കാരണമായതെന്നും പറഞ്ഞിരുന്നു.
Content Highlights: Deepika Singh on weigh loss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..