Photos: instagram.com/deepikapadukone/
നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഗെഹരായിയാൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകൾക്കിടയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഒരു പ്രമുഖ ഫാഷൻ മാഗസിന്റെ കവർ ഗേളായി വന്ന ദീപികയുടെ ചിത്രമാണ്. എന്നാൽ സംഗതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ ദീപിക നൽകിയ ക്യാപ്ഷൻ താരത്തിന് തിരിച്ചടിയായിരിക്കുകയാണ്.
പ്രശസ്ത ഫാഷൻ മാഗസിനായ അല്യൂറിന്റെ കവർ ഗേളായി ഇത്തവണ എത്തിയത് ദീപികയായിരുന്നു. ദീപികയുടെ ഗ്ലാമറസ് ലുക്കിനെ അഭിനന്ദിച്ചവരും ഏറെയാണ്. എന്നാൽ ചിത്രങ്ങൾ പങ്കുവെക്കവേ ദീപിക നൽകിയ ക്യാപ്ഷൻ പലരെയും ചൊടിപ്പിച്ചു.
തന്റെ കരിയര്‍ ഗ്രാഫിനെ സൂചിപ്പിക്കുന്നതിനായി ദീപിക പങ്കുവെച്ച വരികളില്‍ 'a person of colour'എന്ന് കുറിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. പാശ്ചാത്യരാജ്യങ്ങളില്‍ തൊലിയുടെ നിറം വെളുപ്പ് അല്ലാത്തവരെയെല്ലാം സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കുകളാണ് പേഴ്‌സണ്‍ ഓഫ് കളര്‍.
a person of colour എന്ന് ഏറെക്കാലം തോന്നിപ്പിച്ചിരുന്നതില്‍ നിന്ന് ലോകത്തെ പ്രശസ്ത ബ്യൂട്ടി മാഗസിന്റെ കവറിൽ ഇടം നേടാൻ കഴിഞ്ഞു എന്നാണ് ദീപിക കുറിച്ചത്. പഠനത്തിന്റെയും വളർച്ചയുടെയും പരിണാമത്തിന്റെയുമൊക്കെ കഠിനമായ യാത്രയായിരുന്നു അതെന്നും ദീപിക കുറിച്ചു.
എന്നാൽ, വൈകാതെ ദീപികയുടെ 'പേഴ്‌സണ്‍ ഓഫ് കളര്‍' എന്ന പരാമര്‍ശം വിമർശനത്തിനിടയാക്കി. തൊലിയുടെ നിറം വെളുത്തതല്ലെങ്കിൽ അങ്ങേയറ്റം മോശമാണെന്നാണോ ദീപിക ചിന്തിക്കുന്നതെന്ന് ചോദിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് ദീപികക്കെതിരേ രംഗത്തെത്തിയത്.
വെളളക്കാരല്ലാത്തവര്‍ മോശക്കാരാണെന്നും അതിൽ നാണക്കേട് തോന്നണമെന്നുമൊക്കെയാണ് ദീപികയുടെ പോസ്റ്റിൽ നിന്ന് മനസ്സിലാകുന്നതെന്നും തന്റെ നേട്ടത്തെ അവതരിപ്പിക്കാൻ ദീപിക തിരഞ്ഞെടുത്ത വാക്കുകൾ ശരിയായില്ല എന്നും കമന്റുകൾ ഉയർന്നു. ഒരു ഇന്റർനാഷണൽ മാഗസിന്റെ കവർ ചിത്രത്തിനായി നിറത്തെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ചിലർ ചോദിക്കുന്നു.
Content Highlights: deepika padukone instagram post, person of colour, allure magazine, colourism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..