Photos: instagram.com/debinabon/
ഗർഭകാലത്തെയും മാതൃത്വത്തേയും മഹത്വവൽക്കരിച്ചുള്ള എഴുത്തുകളും അനുഭവങ്ങളുമൊക്കെ നിരവധി കാണാറുണ്ട്. എന്നാൽ അമ്മയാകാനൊരുങ്ങുന്ന സ്ത്രീകൾ കടന്നുപോവുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ കുറവാണ്. ഓരോ സ്ത്രീകൾക്കും ഗർഭകാല യാത്ര ഓരോ വിധത്തിലായിരിക്കും. ഇപ്പോഴിതാ നടി ദേബിന ബോനർജി ഗർഭകാല യാത്രയിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്.
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദേബിന. ഗർഭകാലത്തിലെ അവസാന ആഴ്ചകളിൽ എത്തി നിൽക്കുന്ന ദേബിന തന്റെ ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.
നീരു വന്ന കാലുകൾ, ടോയ്ലറ്റുകളിലേക്കുള്ള ഓട്ടങ്ങൾ, മലബന്ധം എന്നുതുടങ്ങി ഗർഭകാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തന്നെ ഗർഭിണിയാണെന്ന് ഓർമിപ്പിക്കുന്നു എന്നാണ് ദേബിന കുറിക്കുന്നത്.
ഗർഭകാലത്തെ ആകുലതകളെക്കുറിച്ചും ദേബിന പങ്കുവെക്കുന്നു. ബീറ്റ എച്ച്.സി.ജി ലെവൽ ആവശ്യത്തിനുണ്ടോ?, അടുത്ത അൾട്രാ സൗണ്ടിൽ ഹൃദയമിടിപ്പ് ഉണ്ടാകില്ലേ? കുഞ്ഞ് ശരിയായി വളരുന്നില്ലേ? എല്ലാ സ്കാനിങ്ങുകും നോർമൽ അല്ലേ? അനക്കം ഇല്ലേ? തുടങ്ങിയ ആകുലതകളെക്കുറിച്ചാണ് ദേബിന കുറിക്കുന്നത്.
കഴിയുന്നത്ര സന്തോഷകരമായ രീതിയിൽ തന്റെ യാത്രയെ പങ്കുവെക്കുകയാണെന്നും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് കുഞ്ഞിനെ കാണാനായി കാത്തിരിക്കുകയാണെന്നും പോസ്റ്റിലുണ്ട്.
ഫെബ്രുവരി ആദ്യമാണ് ദേബിന അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ചത്. നടി സോനം കപൂറും നേരത്തേ ഗർഭകാലത്തെ വെല്ലുവിളികളെക്കുറിച്ച് പങ്കുവെച്ചിരുന്നു.
ഗർഭത്തിന്റെ തുടക്കകാലം തനിക്ക് അത്ര സുഖകരമായിരുന്നില്ല എന്നാണ് സോനം പറഞ്ഞത്. ആദ്യത്തെ മൂന്നുമാസം അൽപം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ആരും ഗർഭകാലത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങളോട് പറയില്ലെന്നും അതെത്ര മനോഹരമാണ് എന്നു മാത്രമേ എല്ലാവരും പറയുകയുള്ളു എന്നും സോനം പറയുകയുണ്ടായി.
Content Highlights: debina bonnerjee, pregnancy journey, motherhood, third trimester of pregnancy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..