Photos: Tiktok
ലോക്ക്ഡൗണ്‍ ആയതോടെ പലരുടെയും പഠനവും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയായി. വിര്‍ച്വല്‍ ക്ലാസ്സുകളാണ് മിക്കയിടങ്ങളിലും നടക്കുന്നത്. ഇത്തരത്തിലുള്ള എല്ലാവരെയുംപോലെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുകയായിരുന്നു എയ്‌ലി ഒലിവര്‍ എന്ന പെണ്‍കുട്ടി, പിന്നീടുണ്ടായതെല്ലാം ട്വിസ്റ്റാണ്.
കൊളറാഡോ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ എയ്‌ലി ലോക്ക്ഡൗണ്‍ തന്റെ പഠനത്തെ ബാധിക്കാതിരിക്കാന്‍ ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് മകള്‍ക്കരികിലേക്ക് അമ്മ എത്തിയത്. മകളെ പഠിപ്പിക്കുന്ന പ്രൊഫസറെ കണ്ടപ്പോഴേ അമ്മയ്ക്ക് ക്രഷ് തോന്നി. അങ്ങനെയാണ് അമ്മയ്ക്കും അധ്യാപകനും ഓണ്‍ലൈനിലൂടെ ഡേറ്റൊരുക്കാന്‍ എയ്‌ലി തീരുമാനിച്ചത്.
പ്രൊഫസറെ കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണവും പിന്നീട് ഇരുവരും സംസാരിക്കുന്നതുമെല്ലാം ചേര്‍ത്ത് വീഡിയോ രൂപത്തില്‍ ടിക്ക്‌ടോക്കില്‍ പങ്കുവെക്കുകയും ചെയ്തു. ക്വാറന്റൈന്‍ കാലത്ത് എന്റെ അമ്മയ്ക്ക് അധ്യാപകനോട് പ്രണയം തോന്നി എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇരുവരും തമ്മില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. മകളുടെ പഠനത്തിനിടയ്ക്ക് അറിയാതെയെന്ന പോലെ അമ്മ കടന്നുവരുന്നതും അധ്യാപകനെ പരിചയപ്പെടുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഇപ്പോള്‍ അമ്മ അദ്ദേഹവുമായി പ്രണയത്തിലാണ് എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
@aly_oliverrsorry this was nothing but a virtual blind date prof but you really are my favorite... ##fyp##professor##boulder##wingman
എന്തായാലും സിംഗിള്‍ പാരന്റായ അമ്മയ്ക്ക് വിര്‍ച്വല്‍ ഡേറ്റൊരുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് എയ്‌ലിയിപ്പോള്‍. ഒമ്പതു മില്യണില്‍പരം ലൈക്കുകളും ഇരുപതിനായിരത്തിലേറെ കമന്റുകളുമാണ് എയ്‌ലിയുടെ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയത്തിന്റെ പുരോഗതി പങ്കുവെക്കണമെന്നും ഇത്തരത്തിലൊരു മകളെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യമാണെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: daughter arranged a virtual blind date for her mother and professor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..