പ്രതീകാത്മകചിത്രം | Photo: pixabay.com
മകളുടെ പിറന്നാൾ ദിനത്തിന് ഒരച്ഛൻ അയച്ച സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതിരിക്കണമെന്നും കരുത്തയായി പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും മകളോട് പറയുകയാണ് അച്ഛൻ. ഇരുപത്തിയൊന്നുകാരിയായ രൂപശ്രീയാണ് തനിക്ക് അച്ഛൻ അയച്ച വ്യത്യസ്തമായ പിറന്നാൾ സന്ദേശം പോസ്റ്റ് ചെയ്തത്.
മകളെ അർഹിക്കാത്തവർക്ക് വേണ്ടി കണ്ണീരൊഴുക്കരുതെന്നും അതിനേക്കാൾ നല്ലത് ബിരിയാണിക്ക് വേണ്ടി കരയുന്നതാണെന്നും പറയുകയാണ് ഈ അച്ഛൻ. ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ട വിധവും അച്ഛൻ രൂപശ്രീക്ക് അയച്ചിട്ടുണ്ട്.
ഹാപ്പി ബർത്ഡേ മോളേ... ഇന്നു രാവിലെ നീ കരയുന്നത് ഞാൻ കണ്ടു, എനിക്ക് നിന്നോടു പറയാനുള്ളത് ഇതാണ്, നിന്നെ അർഹിക്കാത്ത ആളുകൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് നിർത്തൂ. ഇപ്പോൾ ഇരുപത്തിയൊന്നു വയസ്സായി, നീ നിന്റെ മഹത്വത്തെക്കുറിച്ച് തിരിച്ചറിയണം. ആളുകൾ വരും പോവും, അതു നിനക്ക് മാറ്റാൻ കഴിയില്ല. നിന്റെ മഹത്വം തിരിച്ചറിഞ്ഞ് നിനക്ക് പ്രാധാന്യം നൽകൂ. ആളുകൾക്ക് വേണ്ടി കരയുന്നതിലും നല്ലത് ബിരിയാണിക്ക് വേണ്ടി കരയുന്നതാണ്.- അച്ഛൻ കുറിച്ചു.
ഒപ്പം ഇനിയൊരിക്കൽ ആരെങ്കിലും ഉപദ്രവിക്കുകയാണെങ്കിൽ അയാളുടെ എല്ല് രണ്ടു കഷ്ണമാക്കി നമ്മുടെ ഹോസ്പിറ്റലിൽ എത്തിക്കൂ എന്നും രൂപശ്രീയോട് അച്ഛൻ പറയുന്നുണ്ട്. ഇതിനെല്ലാം ശേഷമാണ് മകൾക്ക് ഹാപ്പി ബർത്ഡേ സന്ദേശം കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് ഈ അച്ഛന്റെ കരുതലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. തകർന്നിരിക്കുന്ന മക്കളോട് വീണ്ടും തളരാതെ കുതിച്ചുയരാൻ പ്രചോദിപ്പിക്കുന്ന അച്ഛനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും ഈ അച്ഛന് മകളെയോർത്ത് അഭിമാനിക്കാൻ അവസരം നൽകണമെന്നും സന്ദേശത്തിൽ ഏറ്റവും മികച്ചത് ബിരിയാണി പ്രയോഗമാണെന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Cry Over Biryani, Not People Father advice on daughters birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..