ഗ്ലെൻ മാക്സ്വെല്ലും വിനി രാമനും | Photos: instagram.com/gmaxi_32/
ഇക്കഴിഞ്ഞ മാർച്ച് പതിനെട്ടിനാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലും ഇന്ത്യൻ വംശജയായ വിനി രാമനും വിവാഹിതരായത്. ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഹൽദി സെറിമണിയിൽ നിന്നുള്ള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനി.
പരമ്പരാഗത ഇന്ത്യൻ ശൈലിയിലുള്ള ഔട്ട്ഫിറ്റിൽ എത്തിയ മാക്സ്വെല്ലും വിനിയും ആണ് ചിത്രത്തിലുള്ളത്. മാർച്ച് 27-നാണ് തമിഴ് ആചാരപ്രകാരമുള്ള വിവാഹം നടത്തുന്നത്. ഇതിനോട് അനുബന്ധിച്ച് നടത്തിയ ഹൽദി സെറിമണിയിൽ നിന്നുള്ള ചിത്രമാണ് പുറത്ത് വന്നത്. വിനിയെ ചേർത്തുനിർത്തി നിറുകയിൽ ചുംബിക്കുന്ന മാക്സ്വെല്ലാണ് ചിത്രത്തിലുള്ളത്.
ഹൽദി സെറിമണിയിൽ നിന്നുള്ള ഒരു ചിത്രമെന്നും വെഡ്ഡിങ് വീക് ആരംഭിച്ചു എന്നും കുറിച്ചാണ് വിനി ചിത്രം പോസ്റ്റ് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള ബന്ദ്ഗാല ധരിച്ചാണ് മാക്സ്വെൽ ഹൽദിക്കായി എത്തിയത്. ഗോൾഡൻ നിറത്തിലുള്ള ചുഡിബോട്ടമാണ് ഒപ്പം ധരിച്ചത്.
വീതിയുള്ള ഓറഞ്ച് ബോർഡറോടു കൂടിയ പച്ചനിറത്തിലുള്ള സാരിയാണ് വിനി ധരിച്ചിരുന്നത്. ഒപ്പം എംബ്രോയ്ഡറി വർക്കുകളോടു കൂടിയ ഓറഞ്ച് ബ്ലൗസാണ് വിനി ധരിച്ചത്. സാരിക്കു ചേരുന്ന പച്ചനിറത്തിലുള്ള വളകളും പച്ചക്കല്ലുകളുള്ള കമ്മലും മാലയുമാണ് വിനി ഹൽദിക്കായി അണിഞ്ഞത്.
തമിഴ്നാട്ടിൽ വേരുകളുള്ള വിനി ജനിച്ചതും വളർന്നതും മെൽബണിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണിവർ. ചെന്നൈ വെസ്റ്റ് മാമ്പലത്താണ് വിനിയുടെ കുടുംബ വീട്.
2013 ഡിസംബറിൽ മെൽബൺ സ്റ്റാർസിന്റെ പരിപാടിയിൽവെച്ചായിരുന്നു വിനിയെ ആദ്യമായി മാക്സ്വെൽ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ടു വർഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസം.
Content Highlights: cricketer glenn maxwell vini raman wedding, haldi ceremony, traditional indian wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..