.
തങ്ങളുടെ ആദ്യത്തെ കണ്മണിയെവരവേല്ക്കാനൊരുങ്ങി ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതിമാർ. മേയില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടാകുമെന്നാണ് ആദ്യത്യ മദിരാജും അമിത്ഷായും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലോകത്തെ അറിയിച്ചത്.
തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവർ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വാടക ഗര്‍ഭപാത്രത്തിലൂടെ
തങ്ങള്‍ക്ക് കുഞ്ഞുണ്ടാകുന്ന സന്തോഷവും അവര്‍ പങ്കുവെച്ചത് വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്. സ്വവര്‍ഗ ദമ്പതിമാരായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താന്‍ വളരെ കഷ്ടപ്പെട്ടുവെന്നും ഇരുവരും വ്യക്തമാക്കി.
മറ്റെല്ലാ ദമ്പതിമാരേയും പോലെ തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്നും അവര്‍ അറിയിക്കുന്നു. സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതിമാരേയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങളെന്നു കൂടി ഇവര്‍ പറയുന്നു.
മറ്റാരേയും പോലെ ഒരേ ലിംഗത്തിലുള്ള ദമ്പതിമാര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ജീവിതം മുന്നോട്ട് നയിക്കാമെന്ന് ഇതിലൂടെ എല്ലാവര്ക്കും വ്യക്തമാകും. നിരവധി പേരാണ് ഞങ്ങളെ അഭിനന്ദിച്ചും സമാന രീതിയില്‍ കുഞ്ഞ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചും മുന്നോട്ട് വന്നിരിക്കുന്നത്'- ആദിത്യ പറഞ്ഞു.ഇരുവരും പെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ മനോഹരമായി അലങ്കരിച്ച വേദിയില്‍ പരമ്പരാഗത വേഷമണിഞ്ഞെത്തിയ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു.
വിവാഹച്ചടങ്ങിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2016-ലാണ് ഒരു സുഹൃത്ത് വഴി ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്നാണ് പ്രണയമായതെന്ന് അമിത് പറഞ്ഞിരുന്നു. ഒരു ജന്മദിനാഘോഷം മുതലാണ് പരിചയപ്പെടുന്നത് അന്നു രാത്രി മുതല്‍ ഞങ്ങള്‍ ഒരുമിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Couple who went viral for desi wedding expects first child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..