താളം തെറ്റിയ മനസുകള്‍ ഒന്നായി; മാനസികാരോഗ്യ കേന്ദ്രത്തിലെ മഹേന്ദ്രനും ദീപയും കതിര്‍മണ്ഡപത്തിലേക്ക്


സുനീഷ് ജേക്കബ് മാത്യു

വിവാഹ ക്ഷണപത്രവുമായി മഹേന്ദ്രനും ദീപയും | ഫോട്ടോ: വി. രമേഷ്

മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവിതത്തിനിടെ മഹേന്ദ്രന്‍ ആദ്യമായി ദീപയെ കണ്ടത് ആറു മാസം മുമ്പായിരുന്നു. കണ്ട നിമിഷത്തില്‍ത്തന്നെ പ്രണയം മൊട്ടിട്ടു. മുഖത്തുനോക്കി കാര്യം പറഞ്ഞു. മറുപടി നല്‍കാന്‍ നാല് മാസം വൈകിയെങ്കിലും ദീപ സമ്മതം മൂളി.

വെള്ളിയാഴ്ച ഇരുവരുടെയും വിവാഹമാണ്. 228 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍(ഐ.എം.എച്ച്.) ചികിത്സ തേടിയെത്തിയ രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ആദ്യമായിട്ടാണ്.രണ്ടു വര്‍ഷം മുമ്പാണ് മഹേന്ദ്രന്‍ ഐ.എം.എച്ചില്‍ ചികിത്സ തേടിയത്. രോഗം ഭേദമായതോടെ അവിടെത്തന്നെയുള്ള ഡേ കെയര്‍ സെന്റര്‍ എന്ന പുനരധിവാസ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്നു. അസുഖം ഭേദമായി വരുന്നവര്‍ക്ക് മെഴുകുതിരി, കരകൗശലവസ്തുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് ഡേ കെയര്‍ സെന്ററിലായിരുന്നു പരിശീലനം നല്‍കുന്നത്. ഒന്നരവര്‍ഷം മുമ്പ് ചികിത്സ തേടിയെത്തിയ ദീപയും രോഗം ഭേദമായതോടെ ഡേകെയറില്‍ പരിശീലനത്തിനായി എത്തി.

ദീപയെ കണ്ടതോടെ ഉറ്റവരാരുമില്ലാത്ത മഹേന്ദ്രന്‍ തന്റെ താളം തെറ്റിയ പഴയകാലം മറന്നു. ആദ്യ ദര്‍ശനം അനുരാഗ ദര്‍ശനമായിരുന്നെന്നാണ് ഇതേക്കുറിച്ച് മഹേന്ദ്രന്‍ പറയുന്നത്. തന്റെ ഓര്‍മകളില്‍ ഇനി നിരാശയുടെ ഇരുണ്ട നാളുകളില്ലെന്ന് ദീപയും പറയുന്നു.

ഐ.എം.എച്ചിന്റെ പ്രകൃതിരമണീയമായ കാമ്പസില്‍ 42-കാരനായ മഹേന്ദ്രനും 36-കാരിയായ ദീപയും രണ്ട് മാസത്തോളം പ്രണയിച്ചു നടന്നു. അവസാനം വിവരം ഐ.എം.എച്ച്. ഡയറക്ടര്‍ ഡോ. പൂര്‍ണചന്ദ്രികയുടെ ചെവിയിലെത്തി. ദീപയെ വിളിച്ച് കാര്യം തിരക്കി. മഹേന്ദ്രനുമായി പ്രണയത്തിലാണെന്ന് ദീപ പറഞ്ഞു. ഡയറക്ടര്‍തന്നെ ബന്ധുക്കളുമായി ആലോചിച്ച് ഇരുവരുടെയും ആഗ്രഹപ്രകാരം വിവാഹം നടത്താനുള്ള നടപടിയെടുക്കുകയായിരുന്നു.

ദീപ എം.എ.യും ബി.എഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അധ്യാപികയായി ജോലി ചെയ്യുമ്പോള്‍ അച്ഛന്‍ മരിച്ചതാണ് മാനസികനില തെറ്റാന്‍ കാരണമായത്. മഹേന്ദ്രന്‍ ബിസിനസ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും എം.ഫിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐ.എം.എച്ച്. കാമ്പസിലെ ബേക്കറിയിലെ ജോലി ദീപയും ഡേകെയറിലെ ജോലി മഹേന്ദ്രനും തുടരാനാണ് തീരുമാനം. വിവാഹത്തിനുശേഷം താമസിക്കാന്‍ വാടകവീട് ശരിയാക്കിയിട്ടുണ്ട്.

.

Content Highlights: chennai institute of mental health marriage between inmates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented