അനുഷ്‌ക പർവാനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram/ anushka parwani
ദീപികാ പദുക്കോണ്‍, ആലിയാ ഭട്ട്, കരീനാ കപൂര്‍...ബോളിവുഡിലെ താരറാണിമാര്‍ക്ക് യോഗയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത് അനുഷ്‌ക പര്‍വാനി എന്നൊരു പെണ്‍കുട്ടിയാണ്. എന്നാല്‍ ശരീരത്തിന്റെ ഈ മെയ്‌വഴക്കം പരിശീലിച്ചെടുക്കുന്നതിന് മുമ്പ് മരണത്തെ മുഖാമുഖം കണ്ടൊരു ഞെട്ടിപ്പിക്കുന്ന അനുഭവം അനുഷ്‌കയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അന്ന് അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടു വന്നത് യോഗയാണ്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ അത്‌ലറ്റിക്‌സില്‍ മികവ് പുലര്‍ത്തിയിരുന്ന, നീന്തലില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഒരു പെണ്‍കുട്ടി. ആകാശത്ത് ഉയരത്തില്‍ പറക്കുക എന്നതായിരുന്നു അവളുടെ ആഗ്രഹം. അവള്‍ അതിലേക്കെത്തുകയും ചെയ്തു. പ്രൈവറ്റ് പൈലറ്റ് ലൈസന്‍സും കിട്ടി.
എന്നാല്‍ ഒരു അപകടം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. മാരകമായിരുന്നു ആ ബൈക്ക് അപകടം. ശാരീരികമായും മാനസികമായും അവള്‍ തളര്‍ന്നുപോയി. നടക്കാന്‍ പോലുമാകാതെ എട്ടു മാസത്തോളം വീട്ടിലെ നാലു ചുമരുകള്‍ക്കുള്ളിലായിരുന്നു ജീവിതം. ഒടുവില്‍ അമ്മയുടെ ഉപദേശത്തെ തുടര്‍ന്ന് ഫിസിയോതെറാപ്പിക്കൊപ്പം യോഗ പരിശീലിക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും മകള്‍ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നായിരുന്നു ആ അമ്മയുടെ ലക്ഷ്യം.
അതു വെറുതെയായില്ല. അവളുടെ ജീവിതത്തെ മനോഹരമായൊരു താഴ്‌വരയിലെത്തിക്കാന്‍ യോഗക്ക് കഴിഞ്ഞു. മാനസികമായും ശാരീരികമായും വൈകാരികമായും യോഗ അവളെ മാറ്റിമറിച്ചു. നടക്കാന്‍ മാത്രമല്ല, പുതിയൊരു ജീവിതവും യോഗയിലൂടെ കണ്ടെത്തി. താന്‍ ഒരു യോഗിയാണെന്ന് ഇന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നുണ്ടെന്നും തന്റെ ആരോഗ്യമാണ് ജീവിതത്തില്‍ പ്രധാനമെന്ന് തിരിച്ചറിഞ്ഞെന്നും അനുഷ്‌ക പറയുന്നു.
'യോഗ ഒരു മാജിക് ആണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. പതിവായി യോഗ അഭ്യസിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്.' അനുഷ്‌ക വ്യക്തമാക്കുന്നു.
Content Highlights: celebrity yoga trainer anshuka parwani inspirational story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..