photo:instagram.com/lahotyshivangi/
കുട്ടികളെ ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയുണ്ടാവില്ലല്ലോ. അവരുടെ കുസൃതികളും കുറുമ്പുകളും നിറഞ്ഞ വീഡിയോകളും അതുപോലെ തന്നെ വേഗം വൈറലാകാറുണ്ട്. അത്തരത്തില്‍ രണ്ടു കുട്ടികള്‍ വിവാഹവീട്ടിനുള്ളില്‍ ഒപ്പിച്ച കുസൃതിയാണിപ്പോള്‍ വൈറലായിരിക്കുന്നത്.
അടുക്കളമുതല്‍ മേക്കപ്പ് റൂം വരെ കുട്ടികളെത്തിപ്പെടാത്ത സ്ഥലമില്ല. അവര്‍ തവിയും പ്ലേറ്റുകളും പൗഡറും വരെ കളിപ്പാട്ടമാക്കി മാറ്റാറുണ്ട്. അത്തരം കുസൃതികളൊക്കെ വീഡിയോയായി വരുമ്പോള്‍ ആളുകളുടെ ശ്രദ്ധ ലഭിക്കുന്നതും സാധാരണമാണ്.
അത്തരത്തില്‍ രണ്ടു കുട്ടിക്കുരുന്നുകളുടെ രസകരമായ വീഡിയോയാണ് ഇവിടെ ശ്രദ്ധ നേടിയിരിക്കുന്നത്.കല്യാണ വീട്ടിലാണ് സംഭവം നടക്കുന്നത്. വീട്ടിലെ വധുവിനായി ലെഹങ്കയുടെ പാവാട തയ്യാറാക്കി വെച്ചിരിക്കുന്നതായി കാണാം.
കുത്തനെയിരിക്കുന്ന ഡിസൈനര്‍ ലെഹങ്കയുടെ ഉള്ളിലേയ്ക്ക് ക്യാമറ ചലിക്കുമ്പോള്‍ അതിനുള്ളിലായി മൊബൈല്‍ വെളിച്ചം കാണാം. കുഞ്ഞുങ്ങള്‍ ഈ ലെഹങ്ക അവരുടെ ടെന്റാക്കി ഉപയോഗിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുട്ടികള്‍ പാവാടയെ ടെന്റാക്കി മാറ്റി അതിനുള്ളില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിച്ച് കളിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ടെന്റൊരുക്കാന്‍ നിങ്ങളുടെ ലെഹങ്ക ധാരാളമാണെന്നാണ് വീഡിയോയില്‍ പറയുന്നത്.
ശിവാംഗി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ബ്രൈഡല്‍ ലെഹങ്കയുടെ ഏറ്റവും മികച്ച ഉപയോഗം എന്നാണ് വീഡിയോ കണ്ട ആളുകളുടെയും അഭിപ്രായം.
Content Highlights: wedding lehenga,children,little kids playing with lehenga,tent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..