Photo: instagram.com|parulgargmakeup|
വിവാഹ വേദിയിലേക്ക് നാണംകുണുങ്ങി എത്തിയിരുന്ന വധുക്കളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ തകർപ്പൻ നൃത്തച്ചുവടുകളോടെയും ഗാനങ്ങളുടെ അകമ്പടിയോടെയുമൊക്കെയാണ് പലരും വേദിയിലേക്കെത്തുന്നത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നതും ഒരു വധുവിന്റെ വീഡിയോ ആണ്. വിവാഹ വേദിയിലേക്ക് സ്വയം വാഹനമോടിച്ചു പോകുന്ന വധുവാണ് വീഡിയോയിലുള്ളത്.
ആകൃതി സേതി എന്ന പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ആകൃതിയുടെ മേക്അപ് ആർട്ടിസ്റ്റായ പരുൾ ഗാർഗ് ആണ് വീഡിയോ പങ്കുവെച്ചത്. ചുവപ്പു നിറത്തിലുള്ള ലെഹംഗയും പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് വാഹനത്തിലിരിക്കുന്ന ആകൃതിയാണ് വീഡിയോയിലുള്ളത്. ഒട്ടും വൈകാതെ പാട്ടിനൊപ്പം ആടിപ്പാടി വാഹനമോടിക്കുകയാണ് ആകൃതി.
വേദിയിൽ എത്താൻ കാത്തിരിക്കാൻ ആവാതെ വന്ന വധു സ്വയം കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് പരുൾ വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് പരുളിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെയായിരിക്കണം വധു എന്നും ഇത്തരത്തിൽ സ്വയംപര്യാപ്തരായിരിക്കണം സ്ത്രീകൾ എന്നുമൊക്കെ പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.
Content Highlights: bride drives to wedding venue in viral video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..