വലത്തോട്ടു തിരിച്ചാല്‍ ഇടത്തോട്ട് തിരിയും; ഗിന്നസ് ബുക്കിലേക്ക് ബ്രെയിന്‍ സൈക്കിള്‍ ഓടിച്ച് മുസാദിഖ്


മധു വേങ്ങര

മുഹമ്മദ് മുസാദിഖ്‌ | Photo: Special Arrangement

രു മണിക്കൂറിനുള്ളില്‍ ബ്രെയിന്‍ സൈക്കിളില്‍ 21.96 കിലോമീറ്റര്‍ ദൂരം. വേങ്ങര കണ്ണാട്ടപ്പടി ചാലില്‍ മുഹമ്മദ് മുസാദിഖിനെ(25) ഗിന്നസ് ബുക്കിലെത്തിച്ചത് ഈ നേട്ടമാണ്. റെക്കോഡിനൊപ്പം ബ്രെയിന്‍ സൈക്കിള്‍ നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റും സ്വന്തമായി.

ശരീരത്തിനും മനസ്സിനും ഒരുപോലെ ഉത്തേജനം നല്‍കുന്നതാണ് ബ്രെയിന്‍ സൈക്കിള്‍. വലത്തോട്ടു തിരിച്ചാല്‍ ഇടത്തോട്ടും ഇടത്തോട്ടു തിരിച്ചാല്‍ വലത്തോട്ടും തിരിയുമെന്നതാണ് ഈ സൈക്കിളിന്റെ പ്രത്യേകത. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് ബിരുദം നേടിയ മുസാദിഖ് സ്വന്തമായാണ് സൈക്കിള്‍ രൂപകല്പനചെയ്തത്. സൈക്കിളിന്റെ മുന്‍ചക്രവും ഹാന്‍ഡിലും ബന്ധിപ്പിക്കുന്ന ആക്സിസ് മുറിച്ചുമാറ്റി രണ്ടു വ്യത്യസ്ത ഗിയറുകള്‍ സ്ഥാപിക്കുകയാണു ചെയ്തത്.



കോളേജിലെ സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ വര്‍ക്ഷോപ്പിലാണ് സൈക്കിള്‍ രൂപംകൊണ്ടത്. ആശയം മുന്നോട്ടുവെച്ചപ്പോള്‍ അധ്യാപകനായ പ്രൊഫസര്‍ എന്‍. ശശി എല്ലാ പിന്തുണയും നല്‍കി. ഇതിനകം ഒട്ടേറെ വേദികളില്‍ മൊസാദിഖ് സൈക്കിള്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 10 മീറ്ററെങ്കിലും ഓടിക്കുന്ന ആള്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും നാലായിരത്തോളം ആളുകള്‍ പരിശ്രമിച്ചിട്ടും ഒരാള്‍ക്കും ഓടിക്കാനായില്ല.

കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ ഏഴുതവണ സൈക്കിള്‍യാത്ര നടത്തിയിട്ടുണ്ട് ഈ യുവ എന്‍ജിനീയര്‍. പരിസ്ഥിതിക്ക് ഇണങ്ങുന്ന, ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന, ഇന്ധനരഹിത യാത്രയാണ് സൈക്കിള്‍ പ്രചാരണംകൊണ്ട് മുഹമ്മദ് മുസാദിഖ് ഉദ്ദേശിക്കുന്നത്. ഈ സൈക്കിള്‍ ഉപയോഗിച്ച് ലോകസഞ്ചാരം നടത്തണമെന്നാണ് അടുത്തുതന്നെ ഉപരിപഠനത്തിനായി ജര്‍മനിയിലേക്കു പോകുന്ന മുസാദിഖിന്റെ ആഗ്രഹം.

Content Highlights: brain cycle guiness record holder muhammed musadiq


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented