സഹോദരിക്കു വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറായ കുഞ്ഞുഹീറോ; വൈറലായി രക്ഷാബന്ധൻ ചിത്രങ്ങൾ


ജീവിതത്തിൽ ആദ്യമായാണ് ഇരുവരും രക്ഷാബന്ധൻ ആഘോഷിക്കുന്നത്.

-

ഹോദരിക്കു വേണ്ടി ജീവൻപോലും പണയം വെച്ചു കൂടെ നിൽക്കും എന്നു പറയുക മാത്രമല്ല പ്രവർത്തിച്ചു കാണിക്കുക കൂടി ചെയ്ത കുഞ്ഞുഹീറോ ബ്രിഡ‍്ജറിനെ അധികമാരും മറന്നു കാണില്ല. നായയുടെ ആക്രമണത്തിൽ നിന്നും കുഞ്ഞനുജത്തിയെ രക്ഷിച്ചാണ് ബ്രി‍ഡ്ജർ താരമായി മാറിയത്. ഇപ്പോഴിതാ ഈ സഹോദരങ്ങളുടെ രക്ഷാബന്ധൻ ആഘോഷ ചിത്രമാണ് വൈറലാകുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം അതിലൊരു പ്രത്യേകതയുമുണ്ട്. ജീവിതത്തിൽ ആദ്യമായാണ് ഇരുവരും രക്ഷാബന്ധൻ ആഘോഷിക്കുന്നത്.

ഇരുവരുടെയും ആന്റിയായ നികോൾ നോയൽ വാക്കറാണ് രക്ഷാബന്ധൻ ദിനത്തിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ രക്ഷാബന്ധൻ ദിവസത്തെക്കുറിച്ചറിഞ്ഞ കുടുംബം സഹോദരിയെക്കൊണ്ട് ബ്രിഡ്ജറിന് രാഖി കെട്ടിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിക്കോൾ പറയുന്നു. രക്ഷാബന്ധൻ ദിനത്തിൽ സഹോദരങ്ങൾ തമ്മിൽ പുലർത്തുന്ന ഈ കരുതൽ തങ്ങളെ ആകർഷിച്ചുവെന്നും അങ്ങനെയാണ് ആഘോഷിക്കാമെന്ന് കരുതിയതെന്നും നിക്കോൾ കുറിക്കുന്നു.

സഹോദരിയെ ആക്രമിക്കാനായി നായ ഒരുങ്ങുന്നതു കണ്ടാണ് ബ്രിഡ്ജർ അവിടെയെത്തിയത്. നായയുടെ അരികിൽ നിന്ന് അനുജത്തിയെ പിടിച്ചു മാറ്റി ഒരുകൈകൊണ്ട് തന്റെ പിന്നിലേക്ക് ഒതുക്കി നിർത്തുകയായിരുന്നു. ഈ സമയത്ത് നായ ബ്രി‍ഡ്ജറിന്റെ മുഖത്ത് കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

തൊണ്ണൂറോളം തുന്നിക്കെട്ടലുകളാണ് ബ്രിഡ്ജറിന്റെ മുഖത്ത് ചെയ്തത്. ഒരാൾ മരിക്കുകയാണെങ്കിൽ അതു താനായിക്കൊള്ളട്ടെ എന്ന ചിന്തയോടെയാണ് അവൻ സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് നിക്കോൾ മുമ്പ് കുറിച്ചിരുന്നു.

Content Highlights: boy saved his sister from dog attack celebrated Rakshabandhan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented