-
പെൺമക്കളെക്കുറിച്ച് വാതോരാതെ വിശേഷങ്ങൾ പങ്കുവച്ച താരങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്നത്. ഡോട്ടേഴ്സ് ഡേയോട് അനുബന്ധിച്ച് നിരവധി പേരാണ് തങ്ങളുടെ അമൂല്യനിധികളായ പെൺമക്കളെക്കുറിച്ച് പങ്കുവച്ചത്. അമിതാഭ് ബച്ചൻ, ചിരഞ്‍ജീവി, അക്ഷയ് കുമാർ, അനിൽ കപൂർ, അജയ് ദേവ്ഗൺ, നേഹാ ധൂപിയ,ശിൽപ ഷെട്ടി തുടങ്ങി നീണ്ടതാരനിര തന്നെ അക്കൂട്ടത്തിലുണ്ട്.
മകൾ ശ്വേത ബച്ചനൊപ്പമുള്ള രണ്ടു ചിത്രങ്ങൾ പങ്കുവച്ചാണ് ബിഗ്ബി ആശംസ കുറിച്ചത്. 'പൂർണതയെക്കുറിച്ചുള്ള എന്റെ നിർവചനമാണ് നീ, വാനോളം നിന്നെ സ്നേഹിക്കുന്നു'- എന്നു പറഞ്ഞാണ് അക്ഷയ് കുമാർ മകൾ നിതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. തെന്നിന്ത്യൻതാരം ചിരഞ്ജീവിയും തന്റെ പെൺമക്കളെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചു. 'ഞങ്ങളുടെ ജീവിതത്തിലെ മഴവില്ല്' എന്ന ക്യാപ്ഷനോടെയാണ് ചിരഞ്ജീവി ചിത്രം പോസ്റ്റ് ചെയ്തത്.
ഈ വർഷം പെൺകുഞ്ഞിന്റെ അമ്മയായ ശിൽപ ഷെട്ടിയും മനോഹരമായ കുറിപ്പ് പങ്കുവച്ചു. 'അത്ഭുതങ്ങൾ സംഭവിക്കില്ലെന്ന് ആരാണ് പറഞ്ഞത്? ജീവിതം ഒരത്ഭുതമാണെന്നും ആ സന്തോഷമാണ് താൻ ഇന്ന് ആഘോഷിക്കുന്നതെന്നും ശിൽപ കുറിച്ചു. തങ്ങളുടെ, പ്രത്യേകിച്ച് വിയാന്റെ പ്രാർഥന കേട്ട ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി പറയാൻ വാക്കുകളില്ലെ'ന്നും മകൾക്കൊപ്പമുള്ള ചിത്രം സഹിതം ശിൽപ കുറിച്ചു.
മക്കളായ സോനത്തിനും റിയയ്ക്കുമൊപ്പമുള്ള ചിത്രം സഹിതം അനിൽ കപൂറും മകൾ ഇഖ്റയ്ക്കൊപ്പമുള്ള ചിത്രം സഹിതം സഞ്ജയ് ദത്തും ആശംസകൾ കുറിച്ചു. തന്റെ ഏറ്റവും വലിയ വിമർശകയും ബലഹീനതയും കരുത്തുമാണ് മകൾ എന്ന് അജയ് ദേവ്ഗൺ കുറിച്ചു. മകൾ മുതിർന്നെങ്കിലും തനിക്കും കജോളിനും ഇന്നും അവൾ കുഞ്ഞാണെന്നും അജയ് കുറിച്ചു.
ആയുഷ്മാൻഖുരാനയും നേഹ ധൂപിയയും സുനിൽ ഷെട്ടിയും ബോണി കപൂറുമെല്ലാം പെൺമക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.
Content Highlights: bollywood stars on daughters day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..