.jpg?$p=4f96ebc&f=16x10&w=856&q=0.8)
സുനിൽ ഷെട്ടി | Photo: Instagram
ബോളിവുഡ് താരം സുനില്‍ഷെട്ടിയുടെ പ്രായം പുറകോട്ട് ആണെന്നാണ് ബോളിവുഡിലെ തമാശ കലര്‍ന്ന സംസാരം. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും ഏറെ കണിശത പുലര്‍ത്തുന്ന താരം കൂടിയാണ് അദ്ദേഹം. അടുത്തിടെ പുകയില ഉത്പന്നത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടെന്ന് ഒരാള്‍ സുനിലിനെതിരേ തെറ്റായ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍, തന്റെ സൗന്ദര്യ, ആരോഗ്യ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ ജീവിതകാലത്ത് ഒരിക്കല്‍പ്പോലും പുകയില ഉപയോഗിച്ചില്ലെന്നും അതാണ് തന്റെ സൗന്ദര്യ രഹസ്യമെന്നും സുനില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. പുകയിലയുടെ കാര്യമെടുത്താന്‍ ഞാന്‍ അത് ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ആളുകള്‍ എനിക്ക് 60 വയസ്സായി എന്നു പറയുന്നു. പക്ഷേ, എനിക്ക് ഇതുവരെ പ്രായമായിട്ടില്ല, ഇതാണ് കാരണം. ആളുകള്‍ മദ്യപിക്കുന്നുണ്ട്. എന്നാല്‍ ഒരുപക്ഷേ, അവര്‍ എന്നേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചേക്കാം-സുനില്‍ ഷെട്ടി പറഞ്ഞു.
ചില ഉത്പന്നങ്ങള്‍ ജീവിതത്തില്‍ ഉപയോഗിക്കാത്തവര്‍ അതിന് പരസ്യം ചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാമേഖലയില്‍ ഇത്തരം ധാരാളം ഉദാഹരണമുണ്ടെന്നും എന്നാല്‍ താന്‍ അതില്‍നിന്നും മാറിനില്‍ക്കുന്ന ആളാണെന്നും സുനില്‍ഷെട്ടി വ്യക്തമാക്കി.
Content Highlights: suniel shetty, bollywood actor suniel shetty, tobacco use, healthy life, lifestyle
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..