ലോകത്തിലെ ഏറ്റവും വലിയ വിഷമാണ് മധുരം, പുകവലിയേക്കാൾ പ്രശ്നം- ജോൺ എബ്രഹാം


മധുരം ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് ശരീരത്തിന് അത്രത്തോളം ദോഷകരമാണ് എന്നതുകൊണ്ടാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജോൺ പറയുന്നു. 

Photos: facebook.com/TheRealJohnAbraham

നാൽപതുകളിലും അതിശയിപ്പിക്കുന്ന രീതിയിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന താരമാണ് നടൻ ജോൺ എബ്രഹാം. വർക്കൗട്ട് മാത്രമല്ല വർഷങ്ങളായി ഡയറ്റിൽ പിന്തുടരുന്ന കണിശതയുമാണ് ജോൺ എബ്രഹാമിന്റെ ആരോ​ഗ്യകരമായ ശരീരത്തിന്റെ രഹസ്യം. മാത്രമല്ല സോഷ്യൽ മീഡിയയിൽ തീരെയില്ലാത്തതും തന്റെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന കാര്യങ്ങളിലൊന്നാണെന്നും നടൻ പറയുന്നു.

കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി തനിക്കേറ്റവും പ്രിയപ്പെട്ട മധുര പലഹാരമായ കാജു കട്ലി കഴിച്ചിട്ടില്ലെന്നു പറഞ്ഞാണ് ജോൺ തന്റെ മധുരവിരോധം പങ്കുവെക്കുന്നത്. മധുരം ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് ശരീരത്തിന് അത്രത്തോളം ദോഷകരമാണ് എന്നതുകൊണ്ടാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജോൺ പറയുന്നു.

ഇരുപത്തിയേഴു വർഷമായി മധുരപലഹാരങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. എയറേറ്റഡ് പാനീയങ്ങളും കുടിക്കാറില്ല. ലോകത്തിലെ ഏറ്റവും വലിയ വിഷം എന്ന് താൻ കരുതുന്നത് പഞ്ചസാര ആണെന്നും അത് പുകവലിയേക്കാൾ പ്രശ്നകരമാണെന്നും ജോൺ.

മാത്രമല്ല സമൂഹമാധ്യമത്തിൽ സജീവമല്ലാത്തതും തന്നെ സന്തുഷ്ടനായി തുടരാൻ സഹായിക്കുന്ന ഘടകമാണെന്ന് നടൻ. തന്റെ ഫോണിൽ ഒരു സാമൂഹിക മാധ്യമവുമില്ല. വാട്സാപ്പിൽ പോലും തനിക്ക് അക്കൗണ്ട് ഇല്ല. വൈകാതെ മുഴുവനായും സാമൂഹിക മാധ്യമത്തോട് വിട പറയും.

അതുമാത്രമല്ല വിശ്രമരഹിതമായ ജീവിതത്തെക്കുറിച്ചും താരത്തിന് പറയാനുണ്ട്. കഴിഞ്ഞ പതിനെട്ടു വർഷത്തിനിടെ വളരെ കുറച്ചു അവധി ദിനങ്ങൾ മാത്രമാണ് താനെടുത്തത്. പക്ഷേ അത് വളരെ വിരസവും നിർഭാ​ഗ്യകരവും ആണെന്നും ആരാധകർ ആ രീതി പിന്തുടരരുത് എന്നും ജോൺ പറയുന്നു.


Content Highlights: bollywood actor john abraham fitness secret, social media addiction, healthy diet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented