ഒനി മേരി അയോമിഡ് | Photo: twitter.com|ReutersAsia
ചിത്രകലയെ സ്നേഹിക്കുന്നവർക്ക് മുമ്പിലുള്ള പലതും കാൻവാസുകളായി മാറിയേക്കാം. എന്നാൽ സ്വന്തം ശരീരം തന്നെ കാൻവാസാക്കി മാറ്റിയ ഒരു യുവതിയാണ് ശ്രദ്ധിക്കപ്പെടുന്നത്. നൈജീരിയയിൽ നിന്നുള്ള ഒനി മേരി അയോമിഡ് ആണ് സ്വന്തം ശരീരത്തിൽ ചായംപൂശി വാർത്തയിൽ നിറയുന്നത്.
പ്രൊഫഷണൽ മേക്അപ് ആർട്ടിസ്റ്റാണ് ഒനി. സാധാരണ പെന്നും പെയിന്റുകളുമൊക്കെയാണ് ചായം പൂശാൻ കണ്ടിട്ടുള്ളതെങ്കിൽ ഒനിയുടേത് വ്യത്യസ്തമാണ്. തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടു നിൽക്കുന്ന വസ്തുക്കൾ കൊണ്ട് ഒനിയുടെ കലാചാതുര്യം. ഐലൈനറുകളും ഫൗണ്ടേഷനും മറ്റ് മേക്അപ് വസ്തുക്കളും ഒക്കെയാണ് ഒനിയുടെ പെയിന്റിങ് ഉപകരണങ്ങൾ.
ഇരുപത്തിമൂന്നുകാരിയായ ഒനി തന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ വരയ്ക്കുന്ന ചിത്രങ്ങളുടെ വീഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. കൂടുതലും സെലിബ്രിറ്റികളുടെയും സമൂഹത്തിൽ പലതലത്തിൽ ശ്രദ്ധിക്കപ്പെട്ടവരുടെയും ചിത്രങ്ങളാണ് ഒനി വരയ്ക്കാറുള്ളത്.
ആറും ഏഴും മണിക്കൂറുകളെടുത്താണ് ഓരോ പെയിന്റിങ്ങും ഒനി പൂർത്തിയാക്കുന്നത്. ഒരു കണ്ണാടിക്ക് മുന്നിലിരുന്ന് സസൂക്ഷ്മം രൂപങ്ങൾ തന്റെ ശരീരത്തിൽ വരയ്ക്കുകയാണ് ഒനി ചെയ്യുന്നത്. ടിക്ടോക്കിൽ ഒനിയുടെ വീഡിയോകൾക്കും ഓറെ ആരാധകരാണുള്ളത്. ഏഴായിരത്തോളം ഫോളോവേഴ്സാണ് ഒനിക്ക് ടിക്ടോക്കിലുള്ളത്.
എല്ലായ്പ്പോഴും പെയിന്റിങ് ഒറ്റയടിക്ക് തീരണമെന്നില്ല എന്നും ഒനി പറയുന്നു. ചിലപ്പോഴെല്ലാം മൂക്കോ, കണ്ണോ ഒക്കെ വരച്ചു പകുതിയാകുമ്പോഴേക്കും താൻ ഉദ്ദേശിച്ചത്ര പൂർണമായില്ല എന്നു തോന്നും. അപ്പോൾ എല്ലാം മായ്ച്ച് വീണ്ടും ആരംഭിക്കും. ചില സമയങ്ങളിൽ ഇത്തരത്തിൽ രണ്ടുംമൂന്നും വട്ടമൊക്കെ മായ്ച്ച് വീണ്ടും പെയിന്റ് ചെയ്യാറുണ്ടെന്നും ഒനി പറയുന്നു.
സംഗതി പാഷനാണെങ്കിലും ഇതുമൂലം നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും ഒനി പങ്കുവെക്കുന്നുണ്ട്. സ്വന്തം ശരീരത്തിലാണ് പെയിന്റിങ് ചെയ്യുന്നത് എന്നതിനാൽ തന്നെ മണിക്കൂറുകളോളം ഒരേ ഇരുപ്പാണ്. കുറച്ചുകഴിയുമ്പോഴേക്കും പല ഭാഗങ്ങളും വേദന തുടങ്ങും. കൈകളും ഷോൾഡറും കഴുത്തുമൊക്കെ അസഹ്യമായ വേദന അനുഭവപ്പെടുന്ന ദിനങ്ങൾ ഉണ്ടാകാറുണ്ടെന്നും ഒനി.
Content Highlights:body painting by oni mary ayomide, body painting artists


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..