ഭൂമി പഡ്നേക്കർ | Photos: instagram.com|bhumipednekar
അഭിനയം മാത്രമല്ല ശക്തമായ നിലപാടുകളും തുറന്നു പറയാൻ മടിയില്ലാത്ത താരമാണ് ബോളിവുഡ് നടി ഭൂമി പഡ്നേക്കർ. സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ ഭൂമി പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ സിനിമാ ഇൻഡസ്ട്രിയിലെ ലിംഗവിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഭൂമി.
സിനിമാ മേഖലയിൽ ജെൻഡർ ന്യൂട്രൽ പദങ്ങൾ വരേണ്ട കാലമായെന്ന് പറയുകയാണ് ഭൂമി. ഹീറോ, ഹീറോയിൻ തുടങ്ങിയ പദങ്ങൾ എന്തിനാണെന്ന് ചോദ്യം ചെയ്യുന്ന ഭൂമി അവ സമൂഹത്തെ പുറകോട്ട് നയിക്കുന്നവയാണെന്നും പറഞ്ഞു.
ഹീറോ, ഹീറോയിൻ എന്ന പദങ്ങളെ ജെൻഡർ ന്യൂട്രലായി സമീപിക്കേണ്ടതുണ്ട്. ആരാണ് എന്റെ ഹീറോ എന്ന് ആരെങ്കിലും ചോദിച്ചാൽ അമ്മയാണ് എന്നാവും ഞാൻ മറുപടി നൽകുക. എന്റെ ജീവിതത്തിലെ ഹീറോയിൻ എന്ന് ഞാൻ അമ്മയെ ഒരിക്കലും വിശേഷിപ്പിക്കില്ല- ഭൂമി പറയുന്നു.
കൂടുതൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വരേണ്ടതുണ്ടെന്നും ഭൂമി പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇൻഡസ്ട്രിയിൽ കൂടുതൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വരുന്നത് സന്തോഷം ഉളവാക്കുന്നുണ്ട്. എന്നാൽ സാമൂഹിക മാറ്റത്തിന് അത്തരം ചിത്രങ്ങളുടെ എണ്ണം ഇനിയും ഏറെ ഉയരണം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന് മാറ്റമുണ്ടാകാൻ അത് സഹായിക്കും- ഭൂമി പറഞ്ഞു.
Content Highlights: bhumi pednekar, gender neutral, hero heroine terms in cinema, bollywood latest news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..