ഭാരതി സിങ്ങും ഹാർഷ് ലിംബാചിയായും | Photo: Instagram
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ കൊമേഡിയന്‍ ദമ്പതിമാരാണ് ഭാരതി സിങ്ങും ഹാര്‍ഷ് ലിംബാചിയായും. ഒട്ടേറെ ആരാധകരുള്ള ഇവര്‍ തങ്ങളുടെ ജീവിതത്തിലെ ഓരോ സുപ്രധാനസംഭവങ്ങളും ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താന്‍ ഗര്‍ഭിണിയാണെന്നും ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭാരതിയും ഹാര്‍ഷും അറിയിച്ചിരുന്നു.
ഗര്‍ഭിണി ആയ ഭാരതി ഒരു റിയാലിറ്റി ഷോയില്‍ അവതാരകയായി വന്നിരുന്നു. ഇതുസംബന്ധിച്ച വീഡിയോ അവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഗര്‍ഭകാലത്തും സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഒരു സാധാരണസംഭവമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തതിനാണ് താന്‍ അവതാരകയായി എത്തുന്നതെന്ന് ഭാരതി പറയുന്നു. താന്‍ ഗര്‍ഭിണിയായിട്ടും ജോലി ചെയ്യാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളുടെ പ്രതികരണവും റിയാലിറ്റി ഷോയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയുമെല്ലാം വീഡിയോയില്‍ ഭാരതി വിവരിക്കുന്നുണ്ട്. ജോലിയില്‍ തുടരുന്നതിന് സഹപ്രവര്‍ത്തകര്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് ഭാരതി പറഞ്ഞു.
സെറ്റിലേക്ക് എത്തിയിരിക്കുകയാണ് ഞാന്‍. ഈ സാഹചര്യത്തില്‍ ഷൂട്ട് ചെയ്യുന്നതില്‍ എനിക്ക് കുറച്ച് ഭയമുണ്ട്. പരിപാടിയുടെ അണിയറപ്രവര്‍ത്തകരും കുടുംബാംഗങ്ങളും നല്‍കുന്ന സ്‌നേഹത്തിലും പിന്തുണയിലും ഞാന്‍ ഏറെ അനുഗ്രഹീതയാണ്. അതിനാല്‍, ദുഃഖിക്കേണ്ടതായി ഒന്നുമില്ല-ഭാരതി പറഞ്ഞു.
ജോലിക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ അമ്മ കമലാ സിങ്ങിന്റെ പ്രതികരണവും ഭാരതി പങ്കുവെച്ചു. അമ്മ കുറെയേറെ മുന്നറിയിപ്പ് നല്‍കിയെന്നും ഷൂട്ടിങ്ങിനിടെ വളരെയധികം സൂക്ഷിക്കണമെന്ന് പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഗര്‍ഭകാലത്ത് സ്ത്രീകള്‍ ജോലിക്കു പോകുന്നത് ഒരു സാധാരണകാര്യമണെന്ന് സാമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഗര്‍ഭകാലം മുഴുവന്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചതിന് കാരണമെന്ന് ഭാരതി വ്യക്തമാക്കി.
ഭാരതിക്ക് പിന്തുണ നല്‍കിക്കൊണ്ട് ഹാര്‍ഷും ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. തന്റെ കുടുംബത്തിലെ മുഴുവന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഭാരതി ജോലിക്കുപോകുന്നതിന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉള്ളിന്റെ ഉള്ളില്‍ ചെറിയൊരുപേടിയുണ്ടെങ്കിലും ഭാരതിയുടെ തീരുമാനത്തെ താന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പരിപാടിയില്‍ ഭാരതിയ്‌ക്കൊപ്പം സഹഅവതാരകനായി ഹാര്‍ഷും എത്തുന്നുണ്ട്.
Content highlights: bharti singh on becoming pregnant anchor about relatives reactions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..