അകാലനരയും സ്‌ട്രെച്ച് മാര്‍ക്കുകളും പടിക്കുപുറത്ത്; അറിയാം വിറ്റാമിന്‍ ഇ-യുടെ ഗുണങ്ങള്‍


മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ഇ.

പ്രതീകാത്മക ചിത്രം | Getty Images

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകങ്ങളും ധാതുക്കളും ആവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഓരോ പോഷകങ്ങളും ശരീരത്തിലെ വ്യത്യസ്തമായ ഭാഗങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ചര്‍മത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തില്‍ ഏറെ പങ്കുവഹിക്കുന്ന ജീവകമാണ് വിറ്റാമിന്‍ ഇ. അതിനാല്‍, മിക്ക സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളിലും വിറ്റാമിന്‍ ഇ പ്രധാന ഘടകമാണ്.

ശരീരത്തിലെ കോശങ്ങളുടെ സംരക്ഷണത്തില്‍, വിറ്റാമിന്‍ പ്രധാന പങ്കുവഹിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചര്‍മസംരക്ഷണത്തിനൊപ്പം തലമുടിയുടെ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ഇ സഹായിക്കുന്നുണ്ട്.

വാര്‍ധക്യലക്ഷണങ്ങളെ തടയുന്നു

കോശങ്ങളുടെ നാശവും കേടുപാടുകളും തടയുന്നതില്‍ വിറ്റാമിന്‍ ഇ പ്രാധാന്യമര്‍ഹിക്കുന്നു. ആവശ്യത്തിന് വിറ്റാമിന്‍ ഇ കഴിക്കുന്നത് ചര്‍മത്തില്‍ പ്രായം കൂടുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ ഇ ചര്‍മത്തില്‍ കാണപ്പെടുന്ന കൊളാജന്‍ എന്ന പ്രോട്ടീന്‍ ഉത്പാദനം കൂട്ടി ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു

സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കുന്നു

ഭൂരിഭാഗമാളുകളുടെയും ചര്‍മത്തില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഒരിക്കല്‍ ചര്‍മത്തില്‍ വന്നാല്‍ അത് ഇല്ലാതാകാനുള്ള സാധ്യത വളരെകുറവാണ്. എന്നാല്‍, സ്ഥിരമായി വിറ്റാമിന്‍ ഇ അടങ്ങിയ ലേപനങ്ങളോ എണ്ണയോ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്കിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.

മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ഇ. ശരീരത്തിലെയും തലയോട്ടിയിലെയും രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിന് വിറ്റാമിന്‍ ഇ സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വേരിനുസമീപം എത്തിക്കുന്നു. ഇത് കൂടാതെ, കേടായതും വരണ്ടതുമായ മുടി നന്നാക്കുന്നതിനും വിറ്റാമിന്‍ സഹായിക്കുന്നുണ്ട്.
അറ്റം പൊട്ടിപ്പോയ മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും അകാലനര തടയുന്നതിനും വിറ്റാമിന്‍ ഇ-യുടെ പങ്ക് വലുതാണ്. വിറ്റാമിന്‍ ഇ ഓയില്‍ വെളിച്ചെണ്ണയിലോ മറ്റേതെങ്കിലും എണ്ണയിലോ കൂട്ടിച്ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

ചര്‍മം വൃത്തിയാക്കുന്നു

ചര്‍മം വൃത്തിയാക്കുന്നതിനും വിറ്റാമിന്‍ ഇ സഹായിക്കുന്നുണ്ട്. ചെറിയ അളവില്‍ വിറ്റാമിന്‍ ഇ ചര്‍മത്തില്‍ പുരട്ടി തടവുന്നത് ചര്‍മത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയിലിനൊപ്പം വിറ്റാമിന്‍ ഇ ചേര്‍ത്ത് ചര്‍മത്തിലെ കറുത്തപാടുകളില്‍ സ്ഥിരമായി പുരട്ടാം.

Content Highlights: benefit of vitamin e on skin and hair care, beauty care, skin care

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented