ബാര്ബിഡോള് ഇഷ്ടമില്ലാത്ത ആരുമുണ്ടാവില്ല. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ടവയാണിവ. ബാര്ബിഡോള് കളക്ഷന്‍ ചിലര്‍ക്ക് ഹോബിപോലുമാണ്. എങ്കില്‍ പിന്നെ മാലിഫിസന്റിലെ ആഞ്ചലീന ജോളി, മെര്ലിന് മണ്‍റോ, റിഹാന, ബ്രിട്നി സ്പിയേഴ്സ്, ബിയോണ്‍സ്... ഇങ്ങനെ ഇഷ്ടതാരങ്ങളുടെ യഥാര്‍ത്ഥ മുഖങ്ങളുള്ള ബാര്‍ബി ഡോളുകള്‍ വാങ്ങിയാലോ.. കളിയല്ല കാര്യമാണ്.

മെക്സിക്കന്‍ ആര്‍ടിസ്റ്റായ ഗില്‍ പ്ലാസോലയാണ് ഈ ബാര്ബികള്ക്കു പിന്നില്‍. സാധാരണ ബാര്ബിഡോളുകളെ വാങ്ങി അവയെ ഇഷ്ടതാരങ്ങളുടെ രൂപത്തിലേയ്ക്ക് മാറ്റുകയാണ് ഗില്‍ ചെയ്യുന്നത്. ഒറിജിനാലിറ്റി ഒട്ടും പോകാതെയാണ് ഈ മാറ്റം

ചെറുപ്പം മുതലേ എനിക്ക് ബാര്ബിഡോളുകളെ ഇഷ്ടമായിരുന്നു. ബോളിവുഡ് നടിമാരുടെയും ഗായികമാരുടെയും സാദൃശ്യമുള്ള പാവകളെ വാങ്ങി അവയെ ശരിക്കുള്ള അവരുടെ രൂപത്തിലേയ്ക്ക് മാറ്റും. തലമുടി, മേക്കപ്പ്, നടിമാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവയെല്ലാം നോക്കി വച്ചശേഷം പാവകളെ വാങ്ങി അവയില്‍ ഇതെല്ലാം മാറ്റം വരുത്തും. റീപെയിന്റിങ് എന്നാണ് ഇതിനെ ഗില്‍ തന്നെ വിശേഷിപ്പിക്കുന്നത്.
ഇപ്പോള്‍ 60 എണ്ണം ഗില്‍ ചെയ്തുകഴിഞ്ഞു. ഇനിയും താരങ്ങളുണ്ടല്ലോ. അവരെയും പാവകളിലാക്കാനുള്ള ശ്രമത്തിലാണ് ഗില്‍.
Content Highlights: Barbie dolls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..