തഷ്നുവ അനാൻ ശിശിർ; ബം​ഗ്ലാദേശിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്താ അവതാരക


1 min read
Read later
Print
Share

ലക്ഷ്യത്തിലേക്കെത്താനുള്ള യാത്ര ശിശിറിന് എളുപ്പമായിരുന്നില്ല

Photo: www.instagram.com|guardian

ബം​ഗ്ലാദേശിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്താ അവതാരകയായി തഷ്നുവ അനാൻ ശിശിർ. ബോയിഷാക്കി ടിവിയിലാണ് ശിശിർ വാർത്താ അവതാരകയായി അരങ്ങേറ്റം കുറിച്ചത്. ആ​ദ്യ വാർത്താ അവതരണത്തിന് ശേഷം 29 കാരിയായി ശിശിർ കണ്ണീരണിഞ്ഞു.

ലക്ഷ്യത്തിലേക്കെത്താനുള്ള യാത്ര ശിശിറിന് എളുപ്പമായിരുന്നില്ല. പല ചാനലുകളിലേക്കും ഒാഡിഷനായി ശിശിർ പോയിരുന്നുവെങ്കിലും ബോയിഷാക്കി ടിവി മാത്രമാണ് ശിശിറിന് ഒരു അവസരം നൽകിയത്.

യാഥാസ്ഥിതികരായ ആളുകളുള്ള ബം​ഗ്ലാദേശിൽ അവരുടെ എതിർപ്പ് മറികടന്നാണ് ശിശിറിന് അവസരം നൽകിയതെന്ന് ചാനൽ വക്താവ് ജുൽഫിക്കർ അലി മണിക് പറഞ്ഞു. ചരിത്രപരമായ ഒരു ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ചയിലെ ലെെവ് ബ്രോഡ്കാസ്റ്റിന് കയറുമ്പോഴും തനിക്ക് ഭയമുണ്ടായിരുന്നുവെന്നും എങ്കിലും അത് തന്റെ മുഖത്ത് വരാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നുവെന്നും ശിശിർ പറഞ്ഞു.
ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ ഒരു അം​ഗം പോലും ബുദ്ധിമുട്ടരുതെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അവർ ഒാരോരുത്തരും അവരുടെ ഇഷ്ടമേഖലയ്ക്കും കഴിവിനും അനുസരിച്ച് ജോലി ചെയ്ത് ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിശിർ പറയുന്നു.

ബം​ഗ്ലാദേശിൽ ഏകദേശം ഒന്നര മില്യൺ ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതുസമൂഹത്തിൽ നിന്നും വിവേചനവും ആക്രമണങ്ങളും നേരിടുന്ന ഇവർ ഭിക്ഷയാചിക്കുന്നതിലേക്കും സെക്സ് ട്രേഡിലേക്കും കുറ്റകൃത്യങ്ങളിലേക്കുമൊക്കെ പോകാൻ നിർബന്ധിതരാവുകയാണ്.

എൽ.ജി.ബി.ടി. കമ്മ്യൂണിറ്റി രാജ്യത്ത് നിരവധി തരത്തിലുള്ള വിവേചനങ്ങളാണ് നേരിടുന്നത്. സ്വവർ​ഗ ലെെം​ഗികതയിൽ ഏർപ്പെടുന്നവരെ ജയിലിലടയ്ക്കുന്ന നിയമങ്ങൾ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്.

Content Highlights: Bangladesh’s first transgender news presenter, Women

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anugraha bus driving

1 min

'വളയം ഈ കൈകളില്‍ ഭദ്രം'; 24-കാരി അനുഗ്രഹ പറയുന്നു

Jun 5, 2023


manju

1 min

വള്ളിച്ചെരുപ്പുകള്‍ ഊരിപ്പോകുന്നത് പതിവായി;ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം വരുന്ന രോഗം അതിജീവിച്ച മഞ്ജു

Jun 5, 2023


women

1 min

'വണ്ണാത്തിപ്പുഴയുടെ തീരത്ത്' എന്ന പാട്ടിനൊപ്പം ചുവടുവച്ചു വൈറലായ നര്‍ത്തകി ഇവിടെയുണ്ട്

May 26, 2021

Most Commented