അശ്വതി പോക്കാട്ട്
കൊച്ചി: പുലര്‍ച്ചെ കാലിഫോര്‍ണിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പാട്ടുക്ലാസ് എടുത്തുകഴിഞ്ഞ് അശ്വതി കുത്തിയോട്ടപ്പാട്ടുകളുടെ ലോകത്തേക്ക് കടക്കും. അപ്പോള്‍ കൂടെയുണ്ട് കുട്ടിക്കാലത്തെ പാട്ടിന്റെയും പ്രാര്‍ഥനയുടെയും നിറമുള്ള ഓര്‍മകള്‍... ഓണാട്ടുകരയുടെ ലോകമാണത്.
ഇത്തവണ ഫോക് മ്യൂസിക്കിനുള്ള കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ് അശ്വതിക്കാണ്. കേരളത്തില്‍നിന്ന് ഈ വിഭാഗത്തില്‍ നിന്നുള്ള ഏകയാള്‍.
പതിവായി പോകാറുള്ള പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെയും സ്വന്തം നാടായ ഏവൂരിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും സ്വാധീനമാണ് ഫെലോഷിപ്പിന് ഫോക് സോങ്ങില്‍ 'കുത്തിയോട്ടപ്പാട്ട്' എടുക്കാന്‍ കാരണം.
ഗാനമൂര്‍ത്തി സ്‌കൂള്‍ ഓഫ് മ്യൂസിക് നടത്തുന്ന അശ്വതിക്ക് 2018-ല്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചിരുന്നു. കടവന്ത്ര എന്‍.എസ്.എസ്. കരയോഗത്തിലും സംഗീതം പഠിപ്പിക്കുന്നു.
സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പോക്കാട്ട് രാമചന്ദ്രന്റെയും പത്മകുമാരിയുടെയും മകളായ അശ്വതി, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം പാസായത്.
നെടുങ്കുന്നം വാസുദേവന്‍, മാതംഗി സത്യമൂര്‍ത്തി, ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഇപ്പോള്‍ ഇടപ്പള്ളി അജിത്കുമാറിന്റെ കീഴില്‍ പഠിക്കുന്നു. കടവന്ത്ര കെ.പി. വള്ളോന്‍ റോഡിലെ വീട്ടില്‍ ഭര്‍ത്താവ് ജിനു മോഹനുണ്ട്, ഒപ്പം മകള്‍ ഭവപ്രിയയും.
Content Highlights: aswathi from onattukara, kuthiyottapattu singer, junior fellowship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..