18 വർഷത്തെ പ്രവാസത്തിനു ശേഷം വീട്ടിലേക്ക് പോവാനിരിക്കവേ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം; കുറിപ്പ്


ഹൃദയാഘാതംമൂലം മരിച്ച പാലക്കാട് സ്വദേശിയായ വിജയനെക്കുറിച്ചുള്ള അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയസ്പർശിയായ ഒരു കുറിപ്പും മലയാളികൾ വേദനയോടെയാണ് വായിച്ചത്.

നാട്ടിലേക്ക് കയറ്റിവിടുന്ന മൃതദേഹങ്ങൾക്ക് അരികിൽ അഷ്‌റഫ് താമരശ്ശേരി

മരണവും മനുഷ്യർ തമ്മിലുള്ള ഹൃദയബന്ധങ്ങളും കോർത്തിണക്കിയുള്ള ധാരാളം കുറിപ്പുകൾ യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന അത്തരം കുറിപ്പുകൾ സ്വാഭാവികമായും വൈറലാകാറുമുണ്ട്.

അടുത്തിടെ ഹൃദയാഘാതംമൂലം മരിച്ച പാലക്കാട് സ്വദേശിയായ വിജയനെക്കുറിച്ചുള്ള അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയസ്പർശിയായ ഒരു കുറിപ്പും മലയാളികൾ വേദനയോടെയാണ് വായിച്ചത്. കഴിഞ്ഞ 18 വർഷമായി യു.എ.ഇ.യിലുള്ള സഹോദരൻ വിജയേട്ടന്റെ അപ്രതീക്ഷിതമരണം താങ്ങാനാവുന്നില്ലെന്ന വരികളോടെയാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. ഒരു സ്വദേശിയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു വിജയേട്ടൻ. ഒരു കുടുംബംപോലെ സ്വദേശിയും വിദേശിയുമെന്ന വേർതിരിവില്ലാത്ത ജീവിതം.

‘കഴിഞ്ഞ 17 വർഷവും അർബാബിന്റെ കുടുംബത്തോടൊപ്പം വിജയേട്ടൻ നോമ്പനുഷ്ഠിക്കുമായിരുന്നു. ഇനി നാട്ടിൽ കൂടണമെന്ന ആഗ്രഹം അർബാബിനെ അറിയിച്ചപ്പോൾ ഈ വർഷത്തെ നോമ്പുകൂടി തങ്ങൾക്കൊപ്പം കൂടിയിട്ട് പോകാമെന്ന സ്നേഹനിർബന്ധത്തിന് വഴങ്ങി യാത്ര മാറ്റിവെച്ചു. പെരുന്നാൾകഴിഞ്ഞ് മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തവേയാണ് മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തുന്നത്. വിജയന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളത്രയും അർബാബിന്റെ കുടുംബം സമ്മാനിച്ചിരുന്നു. അത്രമേൽ ഹൃദയബന്ധമായിരുന്നു ഈ മലയാളിയും തൊഴിലുടമയും തമ്മിൽ. മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഈ കുടുംബത്തിന്.

Also Read

കല കച്ചവടമല്ല, നൃത്തത്തെ സ്നേഹിക്കുന്നവർക്ക് പണം തടസ്സമാവരുത്- പത്മാ സുബ്രഹ്മണ്യം

കൊച്ചി: പെരിയാറിന്റെ തീരത്ത് പത്മാ സുബ്രഹ്മണ്യത്തെ ..

32 കൊല്ലത്തെ തിരസ്ക്കാരം, ഊമക്കത്തുകൾ; നിയമസഭയിൽ എന്നിട്ടും ജയലക്ഷ്മി തളരാതെ പിടിച്ചുനിന്നു

നിയമസഭാ സെക്രട്ടേറിയറ്റിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ..

അടുക്കളയിലും പാചകത്തിലും ഒതുങ്ങേണ്ടവരല്ല സ്ത്രീകൾ, പോരാടിയേ തീരൂ- സാനിയ മിർ‌സ

വിദ്യാഭ്യാസത്തെയും പാഷനെയും കരിയറിനെയും കുറിച്ചൊക്കെയുള്ള ..

റാമ്പിൽ തിളങ്ങി പാർവതിയും മാളവികയും; കൈത്തറിപെരുമയുടെ ഫാഷൻ ഷോ

കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ..

എൻഐസിയുവിലെ നൂറുദിനങ്ങൾക്കൊടുവിൽ‌ മകൾ വീട്ടിലെത്തി; ആദ്യചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

മാതൃദിനത്തോട് അനുബന്ധിച്ച് ആദ്യമായി മകളുടെ ചിത്രം ..

ചില ബന്ധങ്ങൾ ഇങ്ങിനെയൊക്കെയാണ്. ദൈവം വിളക്കിച്ചേർക്കുന്നതുപോലെ. മനുഷ്യർ തീർത്ത വേലിക്കെട്ടുകൾക്ക് അതിർവരമ്പുകൾ തീർക്കാൻ കഴിയാത്തത്ര ഹൃദ്യമായിരിക്കും. കാതങ്ങൾ അകലെയുള്ള മനുഷ്യർ തമ്മിൽ സൃഷ്ടിക്കപ്പെടുന്ന മുഹബത്ത്. മനസ്സിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങുന്ന ബന്ധങ്ങൾ സൃഷ്ടിക്കാൻ നല്ലമനസ്സുകൾക്കേ കഴിയൂ. വിജയേട്ടൻ നേടിയെടുത്ത ഹൃദയബന്ധം കണ്ട് അങ്ങ് വാനലോകത്തിരുന്ന് മാലാഖമാർ അസൂയപ്പെട്ടിട്ടുണ്ടായിരിക്കാം’ - അഷ്‌റഫ് താമരശ്ശേരി കുറിച്ചു.

കുറിപ്പിലേക്ക്...

വിജയേട്ടന്‍ വിട പറയുമ്പോള്‍........

പാലക്കാട് സ്വദേശി വിജയേട്ടന്‍ വിട പറയുന്നത് ഏറെ ദുഖകരമായ അന്തരീക്ഷത്തിലാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളമായി ഈ സഹോദരന്‍ യു.എ.ഇയിലുണ്ട്. അറബിയുടെ വീട്ടിലെ ജോലിക്കാരനായ ഇദ്ദേഹം ഒരു കുടുംബത്തെ പോലെയാണ് ജീവിച്ചിരുന്നത്. പതിനെട്ട് വര്‍ഷത്തെ പ്രവാസത്തില്‍ പതിനേഴ്‌ വര്‍ഷവും ഇദ്ദേഹം തന്‍റെ അറബാബിന്‍റെ കുടുംബത്തോടൊപ്പം നോമ്പ് അനുഷ്ടിക്കുമായിരുന്നു. ജീവിത സായാഹ്നത്തില്‍ നാട്ടില്‍ കൂടണം എന്ന ഇദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെ ഭാഗമായി നാട്ടിലേക്ക് പോകാനുള്ള വിവരം അറബാബിനെ അറിയിച്ചപ്പോള്‍ ഇക്കൊല്ലത്തെ നോമ്പ് കൂടി ഞങ്ങളോടൊപ്പം കഴിഞ്ഞിട്ട് പോകാമെന്ന സ്നേഹ വാത്സല്യത്തോടെയുള്ള നിര്‍ബന്ധത്തിന് വഴങ്ങി വിജയേട്ടന്‍ യാത്ര വൈകിക്കുകയായിരുന്നു. നീട്ടി വെച്ച യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂർത്തീകരിക്കവേ കഴിഞ്ഞ ദിവസം മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ഇദ്ദേഹത്തെ തേടി വരികയായിരുന്നു. വീട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുപാട് സാധനങ്ങള്‍ ഇദ്ദേഹത്തിന് അറബാബിന്‍റെ കുടുംബം സമ്മാനിച്ചിരുന്നു. അത്രമേല്‍ ഹൃദയ ബന്ധമായിരുന്നു ഈ മലയാളിയും തന്‍റെ തൊഴില്‍ ഉടമയും തമ്മില്‍. വിജയേട്ടന്‍റെ മരണ വിവരം വിശ്വസിക്കാനാകാതെ വെമ്പല്‍ കൊള്ളുകയാണ് ഈ സ്വദേശി കുടുംബം. ചില ബന്ധങ്ങള്‍ അങ്ങിനെയാണ്. ദൈവം വിളക്കി ചേര്‍ക്കുന്നത് പോലെ. മനുഷ്യര്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ക്ക് അതിര്‍ വരമ്പുകള്‍ തീര്‍ക്കാന്‍ കഴിയാത്തത്ര ഹൃദ്യമായിരിക്കും. കാതങ്ങള്‍ അകലെയുള്ള മനുഷ്യര്‍ തമ്മില്‍ സൃഷ്ടിക്കപ്പെടുന്ന മുഹബ്ബത്ത്. മനസ്സിന്‍റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ നല്ല മനസ്സുകള്‍ക്കെ കഴിയൂ. തന്‍റെ സത്യസന്ധതയും പെരുമാറ്റവും കൊണ്ട് അറബ് ലോകത്തെ ഒരു കുടുംബത്തില്‍ വിജയേട്ടന്‍ നേടിയെടുത്ത ഹൃദയ ബന്ധം കണ്ട് അങ്ങ് വാനലോകത്തിരുന്ന്‍ മാലാഖമാര്‍ അസൂയപ്പെട്ടിട്ടുണ്ടായിരിക്കാം...... വിജയേട്ടന്‍റെ ആകസ്മികമായ വേര്പാട് മൂലം വിഷമതയനുഭവിക്കുന്ന സ്വന്തം കുടുംബത്തിനും അറബിയുടെ കുടുംബത്തിനും ഉടയ തമ്പുരാന്‍ ക്ഷമയും സഹനവും പ്രധാനം ചെയ്യട്ടെ........

Content Highlights: ashraf thamarassery, viral facebook note, pravasi malayali

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented