.
ജസ്സി ജെയ്സി കോയി നഹീന് എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ നടന് അപൂര്‍വ്വ അഗ്നിഹോത്രിയ്ക്കും ഭാര്യ ശില് സക്ലാനിയ്ക്കും ആദ്യത്തെ കണ്മണി പിറന്നു. 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പെണ്‍കുഞ്ഞ് പിറന്നത്.
കുഞ്ഞുമാലാഖയ്ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.ദമ്പതിമാര്‍ കുഞ്ഞിന് ഇഷാനി കനു അഗ്നിഹോത്രിയെന്ന് നാമകരണം ചെയ്തതായും അറിയിച്ചിട്ടുണ്ട്. ' ഈ ജന്മദിനം എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ജന്മദിനമായി മാറിയിരിക്കുന്നു.
ദൈവം ഞങ്ങള്‍ക്ക് എക്കാലത്തേയ്ക്കും സവിശേഷമായതും അവിശ്വസനീയമായതും അത്ഭുതകരവുമായ സമ്മാനം നല്കി അനുഗ്രഹിച്ചിരിക്കുന്നു. അത്രയും തന്നെ നന്ദിയോടും സ്നേഹത്തോടും കൂടി ശില്പയും ഞാനും ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍ ഇഷാനി കനു അഗ്നിഹോത്രിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
നിങ്ങളുടെ സ്നേഹവും അനുഗ്രഹവും അവള്‍ക്ക് നല്‍കൂ, ഓം നമ: ശിവായ എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തുടര്‍ന്ന് പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന് ആശംസകളുമായെത്തി.
അഭിനന്ദനങ്ങള്‍, ഇഷാനിയ്ക്ക് അനുഗ്രഹവും സ്നേഹവും, അഭിനന്ദനം സുഹൃത്തുക്കളെ എന്നിങ്ങനെ നിരവധി കമന്റുകളാണുള്ളത്.13000-ലധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
Content Highlights: apurva agnihotri,babygirl,Jassi Jaisi Koi Nahin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..