അനുഷ്കയും കോലിയും
കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തരുതെന്ന അഭ്യർത്ഥനയുമായി വിരുഷ്ക ദമ്പതികൾ. കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതുകൊണ്ട് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കാൻ ശ്രമിക്കരുതെന്നും മുംബൈയിലെ ഫോട്ടോഗ്രാഫർമാരോട് ആവശ്യപ്പെടുകയാണ് അനുഷ്കയും കോലിയും
'' ഇക്കഴിഞ്ഞ വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. എല്ലാ സുപ്രധാന നിമിഷങ്ങളും നിങ്ങളോടൊപ്പം ആഘോഷിക്കാനാവുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ചെറിയ അഭ്യർഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു. എന്നും ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്,'' കോലിയും അനുഷ്കയും ഒരു പ്രസ്താവനയിൽ പറഞ്ഞു.
''ഞങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എല്ലാ വിവരങ്ങളെല്ലാം ലഭ്യമാവും. എന്നാൽ ഞങ്ങളുടെ കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും എടുക്കരുത്. കുഞ്ഞിന്റെ വീഡിയോയോ ചിത്രങ്ങളോ കൈവശമുണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കുക. നിങ്ങൾക്ക് എല്ലാം മനസ്സിലാക്കാൻ കഴിയുമെന്ന് കരുതുന്നു. അതിന് നന്ദി പറയുന്നു,'' എന്നാണ് ഇരുവരുടെയും അഭ്യർഥന.
മകൾ ജനിച്ച വാർത്ത പ്രഖ്യാപിക്കുമ്പോഴും വിരാട് കോലി ആരാധകരോട് കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ജനുവരി പതിനൊന്നിനാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.
Content Highlights:Anushka and Virat Request To Not Click Photos Of Their Baby Girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..