.
ബോളിവുഡില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് അനു അഗര്‍വാള്‍. യുവാക്കള്‍ ഹൃദയത്തിലേയ്ക്ക് ചേര്‍ത്തുവെച്ച ആഷിഖി എന്ന സിനിമയിലൂടെയാണ് അവര്‍ ശ്രദ്ധേയയാകുന്നത്. 1990-ല്‍ മഹേഷ് ഭട്ടാണ് സിനിമ സംവിധാനം ചെയ്തത്. ഇപ്പോളിതാ ഒരു അഭിമുഖത്തിലൂടെ അവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
2001-ല്‍ താന്‍ സന്ന്യാസിയായെന്നും അനു പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ യോഗ രംഗത്താണ് അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ഒരു എന്റര്‍ടൈന്‍മെന്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഒരു തുറന്ന ചിന്താഗതിക്കാരിയാണെന്ന് അവര്‍ പറഞ്ഞത്. സ്‌നേഹവും സെക്‌സും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവര്‍ സംസാരിച്ചു.
സ്‌നേഹത്തിനായി താന്‍ വ്യത്യസ്തമായ പാതയാണ് തേടുന്നത്. തന്റെ പ്രണയ ജീവിതത്തിനെക്കുറിച്ചും അവര്‍ വ്യക്തമാക്കി. ഞാന്‍ ഓപ്പണായ വ്യക്തിയാണ്. പണ്ട് ഇന്നത്തേക്കാള്‍ അധികം ഓപ്പണായിരുന്നു. അന്നൊക്കെ സ്‌നേഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചു. ഭാവിയെക്കുറിച്ച് നമുക്ക് അറിയാന്‍ കഴിയില്ലെന്നും അനു പറയുന്നു.
ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഉപേക്ഷിച്ചു. ഞാന്‍ നിര്‍മ്മലമായതും സത്യസന്ധമായതുമായ സ്നേഹമാണ് ആഗ്രഹിക്കുന്നത്. അത് കുഞ്ഞുങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്‌നേഹത്തിനായുള്ള എന്റെ ആഗ്രഹം പല വഴിയിലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.-അനു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അതില്‍ സെക്‌സ് ഇല്ല. സെക്‌സ് സ്‌നേഹമല്ല. സ്‌നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഒരോ ചെറിയ ആംഗ്യത്തില്‍ വരെ സ്‌നേഹമുണ്ട്. അത് വലിയതായി ആഘോഷമാക്കണമെന്നില്ല. നാം ചിന്താഗതിയാണ് മാറ്റേണ്ടതെന്നും അവര്‍ പറഞ്ഞു.
ഒരു സംഗീത റിയാലിറ്റി ഷോയില്‍ അതിഥിയായി ഇവര്‍ എത്തിയിരുന്നു. അതിലൂടെ വലിയ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ആഷിഖി സിനിമയുമായി ബന്ധപ്പെട്ട എപ്പിസോഡിലായിരുന്നു അവര്‍ പങ്കെടുത്തത്.
എന്നാല്‍ പരിപാടി എയര്‍ ചെയ്തപ്പോള്‍ അവരുടെ ഭാഗങ്ങള്‍ പലതും കാണിച്ചില്ലെന്ന ആരോപണമായി അവര്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു. 1999-ല്‍ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് കോമയിലായ ഇവര്‍ അതിനെ അതിജീവിച്ചാണ് തിരിച്ചെത്തിയത്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ഫൗണ്ടേഷനും ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Anu Aggarwal , love and sex, aashiqui,yoga
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..