അമ്മേ ഞാനെങ്ങനെയാണ് ഉണ്ടായത്? ആ ചോദ്യത്തില്‍ നമ്മള്‍പെട്ടു എന്ന് ഉറപ്പാണ്: ശ്വേതാ മേനോന്‍ എഴുതുന്നു


കുട്ടികളാവുമ്പോള്‍ അവര്‍ക്ക് മനസ്സില്‍ ഒരുപാട് ആകാംക്ഷകളുണ്ടാവും. പ്രത്യേകിച്ചും ജനനേന്ദ്രിയങ്ങളെക്കുറിച്ച്. ആ ചോദ്യങ്ങളെ ഇല്ലാതാക്കാനോ അതിനെ അവഗണിക്കാനോ രക്ഷിതാക്കള്‍ ശ്രമിക്കരുത്.

-

ന്റെ മോള്‍ കിന്റര്‍ ഗാര്‍ട്ടനില്‍ പോവുന്ന സമയത്താണ്. അതുവരെ ആണ്‍കുട്ടി ആരാണെന്നോ പെണ്‍കുട്ടി എന്താണെന്നോ ഒന്നും അവള്‍ ചോദിച്ചിട്ടില്ല. ഒരു ദിവസം ക്ലാസിലെ ഒരാണ്‍കുട്ടി മൂത്രം ഒഴിക്കുന്നത് അവള്‍ എങ്ങനെയോ കണ്ടു. ഉടനെ എന്റെ അടുത്തേക്ക് ഓടിവന്നു. 'അമ്മാ അതാരാണ്.' അങ്ങനെ ചോദിക്കുമ്പോള്‍ അവളുടെ കണ്ണ് ആകാംക്ഷ കൊണ്ട് വിടരുന്നത് എനിക്ക് കാണാമായിരുന്നു. കൗതുകം നിറയുന്ന മുഖം. എന്ത് മറുപടി പറയും. ഞാന്‍ ഒരു നിമിഷം ആലോചിച്ചു.

ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പലപ്പോഴും ഈ ചോദ്യം കേട്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. ആണ്‍കുട്ടി പെണ്‍കുട്ടിയെക്കുറിച്ചും പെണ്‍കുട്ടി തിരിച്ചും ഈ ചോദ്യങ്ങള്‍ ഉന്നയിക്കാറുമുണ്ട്. കാരണം ജനനേന്ദ്രിയത്തിലെ വ്യത്യാസം അന്ന് ആദ്യമായിട്ടാവും അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. പക്ഷേ ഈ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയോ കുട്ടികളോട് ദേഷ്യം പിടിക്കുകയോ ചെയ്യുന്ന മാതാപിതാക്കള്‍ ധാരാളമുണ്ട്. ചിലരാവട്ടെ ഇതൊരു മാനസികസമ്മര്‍ദമുണ്ടാക്കുന്ന വിഷയമായി മാറ്റുകയും ചെയ്യും.

ഞാന്‍ പക്ഷേ ആ സമയത്ത് മോളോട് പറഞ്ഞതിങ്ങനെയാണ്. 'അവന്‍ നിന്റെ ഫ്രണ്ടല്ലേ.' അപ്പോ മോളുടെ മറുപടി. 'നോ നോ. അവന്‍ മൂത്രമൊഴിക്കുന്നത് തെറ്റായിട്ടാണ്. കുട്ടികള്‍ നിന്നിട്ട് മൂത്രമൊഴിക്കാറില്ല'. ഇതിന് പറയുന്ന മറുപടി പ്രധാനപ്പെട്ടതാണ്. ഞാന്‍ അവളോട് ഇത്രയേ പറഞ്ഞുള്ളൂ. 'അവനൊരു ആണ്‍കുട്ടിയാണ്. നീ ഒരു പെണ്‍കുട്ടിയും. പിന്നെ ഒരു കാര്യം. ആരും മൂത്രം ഒഴിക്കുമ്പോള്‍ അങ്ങനെ നോക്കാന്‍ പാടില്ല'. അവിടെയാണ് ലിംഗവ്യത്യാസത്തെക്കുറിച്ച് നമ്മളാദ്യമായി കുഞ്ഞിനൊരു സൂചന കൊടുക്കുന്നത്.

കുട്ടികളാവുമ്പോള്‍ അവര്‍ക്ക് മനസ്സില്‍ ഒരുപാട് ആകാംക്ഷകളുണ്ടാവും. പ്രത്യേകിച്ചും ജനനേന്ദ്രിയങ്ങളെക്കുറിച്ച്. ആ ചോദ്യങ്ങളെ ഇല്ലാതാക്കാനോ അതിനെ അവഗണിക്കാനോ രക്ഷിതാക്കള്‍ ശ്രമിക്കരുത്. അങ്ങനെ ടെന്‍ഷന്‍ വരുമ്പോള്‍ ചെറുപ്പത്തില്‍ നമ്മളീ ചോദ്യം ചോദിച്ചപ്പോള്‍ അച്ഛനും അമ്മയും എന്താണ് പറഞ്ഞതെന്ന് ഒന്നോര്‍ത്തുനോക്കൂ.

എന്റെ കാര്യം പറയാം. അച്ഛനും അമ്മയും തുടക്കം മുതല്‍ ഇങ്ങനെയുള്ളൊരു ആശയവിനിമയം തുടങ്ങി വെച്ചിരുന്നു. ഇടയ്ക്കിടെ അച്ഛന്‍ സംസാരിക്കാറുണ്ട്. 'ആണുങ്ങള്‍ ഇങ്ങനെയാണ്. പെണ്ണുങ്ങള്‍ ഇങ്ങനെയാണ് എന്നൊക്കെ'.

അതൊക്കെ വളരെ പ്രധാനപ്പെട്ട അറിവുകളായി തോന്നുന്നുണ്ട്. അവിടെനിന്നാണല്ലോ നമ്മള്‍ ലിംഗഭേദത്തെക്കുറിച്ചുള്ള ആദ്യത്തെ അറിവു നേടുന്നത്. ഇതുപോലെ കുഞ്ഞുങ്ങള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം കൂടെയുണ്ട്. 'അമ്മേ, ഞാന്‍ എങ്ങനെയാണ് ഉണ്ടായത്.' നമ്മള്‍ പെട്ടു എന്ന് ഉറപ്പാണ്. ഈയിടെ ഞാനും ഈ ചോദ്യം നേരിട്ടു. അതേക്കുറിച്ച് അടുത്ത ലക്കത്തില്‍.

ശ്വേതാ മേനോന്‍ എഴുതുന്ന പംക്തി Sex Talk വായിക്കാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Answer Children's Questions about Sex


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


India vs New Zealand 3rd t20 at Ahmedabad

2 min

168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Feb 1, 2023

Most Commented