അൻഷുല | Photo: instagram.com/anshulakapoor/
ചിലരെ സംബന്ധിച്ചിടത്തോളം ശരീരഭാരം കുറയ്ക്കുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. ഏറെ നാള്‍ ജിമ്മിലും മറ്റും പോയിട്ടും ശരീരഭാരത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്തവര്‍ ധാരാളമുണ്ട്. ഇതിന്റെ പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും കേള്‍ക്കേണ്ടി വരുന്നവരുടെ എണ്ണവും ചില്ലറയല്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് മാത്രമല്ല ഹോര്‍മോണ്‍ മാറ്റങ്ങളും വ്യായാമമില്ലായ്മയും ഒക്കെ ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകാറുണ്ട്.
രണ്ടുവര്‍ഷത്തോളമായി താന്‍ ശരീരഭാരം കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് സിനിമാ നിര്‍മാതാവ് ബോണി കപൂറിന്റെ മകളും ജീവകാരുണ്യപ്രവര്‍ത്തകയുമായ അന്‍ഷുല കപൂര്‍.
വ്യക്തിപരമായ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ശരീരഭാരം കുറയ്ക്കുന്നതിന് താന്‍ നടത്തിയ കഠിനപ്രയത്‌നങ്ങളെയും കുറിച്ച് ഇന്‍സ്റ്റഗ്രാമിലാണ് അന്‍ഷുല കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് നിങ്ങളോട് നന്നായി സംസാരിക്കൂ എന്ന ക്യാപ്ഷനോടെയാണ് 31-കാരിയായ അന്‍ഷുല കുറിപ്പ് തുടങ്ങുന്നത്. ആരോഗ്യത്തോടെ ഇരിക്കുക എന്നത് കണ്ണാടിയില്‍ നോക്കുമ്പോള്‍ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാള്‍ വളരെയധികം അര്‍ഥമാക്കുന്നതായി അന്‍ഷുല പറഞ്ഞു.
താന്‍ മികച്ച സ്ഥലത്ത് അല്ലെന്ന് മാനസികമായി മനസ്സിലാക്കുകയാണ് ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് താന്‍ സ്വീകരിച്ച ആദ്യ പടിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം എന്തെങ്കിലും ചെയ്യുന്നതിനു മുമ്പേ അന്നേദിവസം എന്താണ് കഴിക്കേണ്ടത് എന്ന് ഞാന്‍ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നു. ഇത് അത്ര സുഖമുള്ള കാര്യമായിരുന്നില്ല, ഇതുതന്നെയായിരുന്നു ഏറ്റവും ദുര്‍ഘടമായതും. ഇതിന് ചികിത്സ ആവശ്യമായിരുന്നു. കരഞ്ഞുതളര്‍ന്നനാളുകള്‍. ഒരുപാട് അസ്ഥിരതകള്‍, ഭയം, തിരിച്ചടികള്‍, അസ്വസ്ഥത, സ്വയം സംശയം എന്നിവയെല്ലാം ഉണ്ടായിരുന്നു. അവസാനം സ്വയം തിരിച്ചറിഞ്ഞു. പിന്നെ പതിയെ പൊരുത്തപ്പെടാന്‍ തുടങ്ങി-അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും ശരീരഭാരം കുറയ്ക്കുന്ന ശ്രമങ്ങള്‍ തുടരുകയാണെന്ന് പറഞ്ഞ അന്‍ഷുല സ്വയം ശരീരത്തിന്റെ ആകൃതിയുമായി അതിന് ബന്ധമില്ലെന്ന് തിരിച്ചറിയാന്‍ ഏറെ സമയമെടുത്തെന്നും കൂട്ടിച്ചേര്‍ത്തു.
പൂര്‍ണതയില്ലാത്ത തന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്റെ അപൂര്‍ണതകളെക്കുറിച്ച് സ്ഥിരമായി വിമര്‍ശിക്കുകയും താഴ്ത്തിക്കെട്ടി സംസാരിക്കുകയും ചെയ്യുന്നത് ശാരീരികമായും മാനസികമായും തളര്‍ത്തിക്കളയുകയല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ല-അന്‍ഷുല വ്യക്തമാക്കി.
Content Highlights: anshula kapoor, narrates two year long weight loss journey, body weight
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..