-
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് നിയമ പോരാട്ടത്തിലാണ് കുടുംബം. അദ്ദേഹത്തിന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമൊന്നും ഇപ്പോഴും താരത്തിന്റെ വിയോഗം വിശ്വസിക്കാനായിട്ടില്ല. മുൻകാമുകിയും നടിയുമായ അങ്കിത ലോഖാണ്ഡെയും സുശാന്തിന് നീതി ലഭിക്കണം എന്നു പറഞ്ഞുള്ള നിരവധി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അങ്കിത സുശാന്തിന്റെ അമ്മയുടെ ചിത്രം പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.
സുശാന്തിന്റെ അമ്മയുടെ ചിത്രം പിടിച്ചുനിൽക്കുന്ന അങ്കിതയാണ് പോസ്റ്റിലുള്ളത്. നിങ്ങൾ രണ്ടുപേരും ഒരുമിച്ചാണെന്നു വിശ്വസിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കമന്റുമായെത്തുകയും ചെയ്തു. അതെ, അവർ ഒന്നിച്ചാണ് എന്നും കരുത്തയായിരിക്കൂ നീതി ലഭിക്കും വരെ നമുക്കു പോരാടേണ്ടതുണ്ടെന്നുമാണ് ശ്വേത കുറിച്ചത്.
സുശാന്തിന്റെ മറ്റൊരു സഹോദരിയുടെ പുത്രി മല്ലിക സിങ്ങും ചിത്രത്തിനു കീഴെ കമന്റുമായെത്തി. അദ്ദേഹം എപ്പോഴും മുത്തശ്ശിയെ മിസ് ചെയ്തിരുന്നു, അവരൊന്നിച്ചു തന്നെയാവും എന്നാണ് മല്ലിക കുറിച്ചത്. 2002ലാണ് സുശാന്തിന്റെ അമ്മ മരണമടയുന്നത്.
സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ നമ്മൾ കാത്തിരുന്ന നിമിഷം വന്നുചേർന്നു എന്ന് അങ്കിത പങ്കുവച്ചതും ശ്രദ്ധേയമായിരുന്നു. പവിത്ര രിശ്താ എന്ന സീരിയലിനിടെയാണ് അങ്കിതയും സുശാന്തും പ്രണയത്തിലാവുന്നത്. വർഷങ്ങളോളം പ്രണയിച്ച ഇരുവരും 2016ലാണ് വേർപിരിയുന്നത്.
Content Highlights: Ankita Lokhande shares photo of Sushant Singh Rajput’s mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..