അങ്കിത കോൻവാർ | Photo: Instagram
വിഷാദരോഗത്തിന്റെ പിടിയിലമര്‍ന്ന കാലത്തെക്കുറിച്ച് തുറന്നുപറച്ചിലുകള്‍ നടത്തിയ ഒട്ടേറെ സെലബ്രിറ്റികളുണ്ട്. വിഷാദരോഗത്തിലൂടെ കടന്നുപോയ നാളുകളെക്കുറിച്ചും അതിനെ താന്‍ നേരിട്ട രീതിയെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി ദീപികാ പദുക്കോണ്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ തന്നെ ഒരു കാലത്ത് കീഴടക്കിയ വിഷാദരോഗത്തെ തോല്‍പിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാരത്തോണറും നടനും മോഡലുമായ മിലിന്ദ് സോമന്റെ ഭാര്യയുമായ അങ്കിത കോന്‍വാര്‍.
തന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണ് അങ്കിത കുറിപ്പ് എഴുതിയിരിക്കുന്നത്.
അങ്കിതയുടെ കുറിപ്പിലേക്ക്..
അധികം പഴക്കമില്ലാത്ത ഒരു ചിത്രമാണിത്. എന്റെ തലയില്‍ വലിയ കൊടുങ്കാറ്റുണ്ടായിരുന്നപ്പോള്‍ എടുത്തത്. എന്നാല്‍, മുഖത്ത് പ്രതിഫലിച്ചിരുന്നത് ശാന്തതയും പുഞ്ചിരിയുമാണ്. എല്ലാം സുഖമല്ലാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പുറമെ സുഖമായി കാണപ്പെടുന്ന എല്ലാവരും അകമെ സുഖമായി കൊള്ളണമെന്നില്ല. കാര്യങ്ങള്‍ ഒരേ സമയം ആഴമേറിയതാണെന്നും അര്‍ത്ഥശൂന്യമാണെന്നും നമുക്കുതോന്നാം. എന്നാല്‍, സാധാരണ തോന്നാറുള്ള ഭയം എനിക്ക് ഉണ്ടായിരുന്നില്ല. ഉത്കണ്ഠയും വിഷാദവും നിറഞ്ഞ ദീര്‍ഘകാലത്തെ ജീവിതത്തിനുശേഷം എന്റെ ഉള്ളിലുണ്ടായിരുന്ന മുഴുവന്‍ ധൈര്യത്തോടെ ഞാന്‍ അതില്‍നിന്നു പുറത്തുവന്നു. ആ ഇരുണ്ടകാലത്തിന്റെ ചെറിയ എപ്പിസോഡുകള്‍ ഞാന്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍, വഴി ശാന്തമാണ്, ചെറുതാണ്, ഞാന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചു വന്ന, എന്നെ വിഴുങ്ങിയ ദിവസങ്ങളേക്കാള്‍ ഏറെ ഭേദമാണ് ഇപ്പോള്‍-അങ്കിത കുറിച്ചു.
ഇപ്പോള്‍ താന്‍ കൂടുതല്‍ പോസിറ്റീവും ശക്തയാണെന്നും വ്യക്തമാക്കിയ അവര്‍ ഇനി വിഷാദം തന്നെ വിഴുങ്ങാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ ഞാന്‍ കരയുന്നു. ഒരിക്കല്‍ എന്റെ ചിന്തകളില്‍ കടിച്ചുതൂങ്ങിയിരുന്നതുപോലെ ഇനി ഉണ്ടാകില്ല. അവ വരുകയോ പോകുകയോ ചെയ്യട്ടെ. അതിന് ഒട്ടേറെ പരിശ്രമം ആവശ്യമാണ്. എന്നാല്‍, ഇപ്പോള്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുന്നുണ്ട്-അങ്കിത പറഞ്ഞു.
വിഷാദത്തില്‍നിന്നും ഉത്കണ്ഠയില്‍ നിന്നും പുറത്തു കടക്കുന്നതിന് കുറച്ച് എളുപ്പ വിദ്യകളും അങ്കിത തന്റെ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. കായിക, മാനസിക വ്യായാമങ്ങള്‍, എഴുത്ത്, കഴിക്കുന്ന കഫീന്റെ അളവ് കുറയ്ക്കല്‍, മദ്യപാനം ഒഴിവാക്കല്‍, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ഇടപഴകുക, ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം തേടുക എന്നിവയാണ് അങ്കിത പങ്കുവെച്ച എളുപ്പവഴികളില്‍ ചലിലത്. അവധിദിനങ്ങള്‍ കൂടുതല്‍ സമ്മര്‍ദങ്ങളുണ്ടാക്കും. എല്ലാതരത്തിലുമുള്ള ഓര്‍മകളും അത് തിരികെ കൊണ്ടുവരും. ഒട്ടേറെക്കാര്യങ്ങള്‍ പ്രകോപിപ്പിച്ചു കൊണ്ടിരിക്കും. എന്നാല്‍, തടസ്സങ്ങളെക്കാള്‍ കൂടുതലായി നിങ്ങള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ ഓര്‍ത്തെടുക്കു-അങ്കിത പറഞ്ഞു.
Conten highlights: ankita konvar about depression and anxiety how to overcome depression insta post


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..