-
പലര്‍ക്കും ഈ ലോക്ക്ഡൗണ്‍ കാലം പുത്തന്‍ അനുഭവമായിരിക്കും. ഇഷ്ടമുള്ളയിടങ്ങളിലേക്കൊന്നും പോകാന്‍ കഴിയാതെ അവനവനു തന്നെ ലോക്ക് ഇട്ട കാലം. കൊറോണക്കാലത്ത് മക്കളെ വീട്ടില്‍ അടക്കിയിരുത്താന്‍ പാടുപെടുന്ന മാതാപിതാക്കളുമുണ്ട്. ഇപ്പോഴിതാ ഹോളിവുഡ് നടി ആഞ്ചലീന ജോളി തന്റെ ക്വാറന്റൈന് കാലത്തെ പാരന്റിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മാതാപിതാക്കളെ തനിക്കു മനസ്സിലാക്കാന്‍ കഴിയുമെന്നു പറയുകയാണ് ആഞ്ചലീന. ഈ ദിവസങ്ങള്‍ കടന്നുപോകാന്‍ നിങ്ങള്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. ഇതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരെ നയിക്കാന്‍ നിങ്ങള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് എനിക്കു മനസ്സിലാകും. ഉള്ളില്‍ തകര്‍ന്നിരിക്കുമ്പോഴും മക്കള്‍ക്കായി ചിരിക്കാനും അവര്‍ക്കു വേണ്ടി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും ശ്രമിക്കുന്നു.
താനൊരിക്കലും ഒരമ്മയാകുമെന്ന് കരുതിയതല്ലെന്നും ആഞ്ചലീന പറയുന്നു. മറ്റെന്തും മാറ്റിവച്ച് മക്കള്‍ക്കായി നിലകൊള്ളണമെന്നാണ് ജീവിതം പഠിപ്പിച്ചത്. എല്ലാ മാതാപിതാക്കളും ചിന്തിക്കുന്നത് അവര്‍ക്കെല്ലാം ശരിയായി ചെയ്യാന്‍ കഴിയുമെന്നാണ്, എപ്പോഴും ശാന്തമായി പോസിറ്റീവായി ഇരിക്കാന്‍ കഴിയുമെന്ന്. എന്നാല്‍ അത് അസാധ്യമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത് തന്നെ ഏറെ സഹായിച്ചു.
മക്കള്‍ക്ക് ഒരിക്കലും അവരുടെ മാതാപിതാക്കള്‍ പൂര്ണരാകണമെന്നില്ല. അവര്‍ക്ക് നിങ്ങള്‍ സത്യസന്ധരായാല്‍ മാത്രം മതി. നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക. നിങ്ങള്‍ ബലഹീനരായിരിക്കുന്നിടത്ത് അവര്‍ക്ക് മികച്ചതാകാന്‍ കഴിയണം, അങ്ങനെ അവര്‍ കൂടുതല്‍ ശക്തരാകും. അവര്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. നിങ്ങളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഇത് ഒറ്റക്കെട്ടായ പരിശ്രമമാണ്. ഒരു രീതിയില്‍ പറഞ്ഞാല്‍ മക്കള്‍ നിങ്ങളെയും വളര്‍ത്തുകയാണ്. നിങ്ങള്‍ ഒന്നിച്ചു വളരുകയാണ്.
നാല്പത്തിനാലുകാരിയായ താരത്തിന് ആറു മക്കളാണുള്ളത്. പതിനെട്ടുകാരനായ മഡോക്സ്, പതിനാറുകാരി പാക്സ്, പതിനഞ്ചുകാരി സഹാറ, പതിമൂന്നുകാരി ഷിലോഹ, പതിനൊന്നുകാരായ ഇരട്ടകള്‍ വിവിയന്‍, നോക്സ് എന്നിവരാണവര്‍.
Content Highlights: angelina jolie on parenting during pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..