'നോബിച്ചേട്ടന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞുപോയി, അത് ടേണിങ് പോയിന്റായി'-ലക്ഷ്മി നക്ഷത്ര


വിഷ്ണു രാമകൃഷ്ണന്‍

2 min read
Read later
Print
Share

ലക്ഷ്മി നക്ഷത്ര | Photo: instagram/ lakshmi nakshathra

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം.
വതാരകവേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റി, സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റി, പ്രേക്ഷകരില്‍നിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റി ലക്ഷ്മി സംസാരിക്കുന്നു.

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് വീട്. അച്ഛന് ദോഹയിലായിരുന്നു ജോലി. അവിടെയും നാട്ടിലുമായിട്ടായിരുന്നു കുട്ടിക്കാലം. തൃശ്ശൂരിലെ ഒരു ലോക്കല്‍ ചാനലില്‍ ലൈവ് മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചാണ് തുടക്കം. പ്ലസ്വണ്ണിന് പഠിക്കുമ്പോള്‍ റേഡിയോ ജോക്കിയായി. അതുകഴിഞ്ഞ് 'ഡ്യൂ ഡ്രോപ്സി'ലെത്തി. ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ്. ഉച്ചകഴിയുമ്പോള്‍ ക്ലാസ്സില്‍നിന്ന് ഇറങ്ങും. ട്രെയിനില്‍ കൊച്ചിയിലേക്ക്. അഞ്ച് മണിക്കാണ് ലൈവ് തുടങ്ങുക. ഞാന്‍ അവിടെയെത്തുമ്പോള്‍ 4 :45 ആകും. ആറ് മണി വരെയാണ് ഷോ. വീട്ടിലെത്തുമ്പോള്‍ രാത്രി പത്തുമണി. ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്ത കാലമാണത്. ചെറുപ്പക്കാര്‍ എന്നെ തിരിച്ചറിയുകയും ഡെഡിക്കേഷന്‍ കുറിപ്പ് എഴുതിത്തരികയുമൊക്കെ ചെയ്യും.

കൈരളി ടി.വിയുടെ 'പട്ടുറുമാലി'ലേക്കാണ് പിന്നെയെത്തുന്നത്. ശേഷം കുറച്ചുകാലം ഏഷ്യാനെറ്റിലുണ്ടായിരുന്നു. കൂടുതലും അവതരിപ്പിച്ചത് സംഗീതപരിപാടികളായിരുന്നു. ഫ്ളവേഴ്സ് ടി.വി.യുടെ സ്റ്റാര്‍ മാജിക്കില്‍ എത്തിയപ്പോള്‍ കുടുംബപ്രേക്ഷകര്‍ കൂടുതലായി അറിഞ്ഞുതുടങ്ങി.

നിഘണ്ടുവില്‍ ഇല്ലാത്ത തമാശ

ആവശ്യത്തിന് മാത്രം സംസാരിച്ച്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഞാന്‍. തമാശ പറഞ്ഞ് വിജയിപ്പിക്കുക, പൊട്ടിച്ചിരിക്കുക ഇതൊന്നും എന്റെ ഡിക്ഷ്ണറിയിലേയില്ല. 'സ്റ്റാര്‍ മാജിക്'(ആദ്യപേര് 'ടമാര്‍ പഠാര്‍') അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട് മൂന്നുതവണ എനിക്ക് കോള്‍ വന്നു. ആരോഗ്യപ്രശ്നങ്ങളും പരീക്ഷയും കാരണം എനിക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് വിളി വന്നപ്പോള്‍ ടെന്‍ഷനായി. എനിക്കുമുമ്പ് ഏഴ് പേര്‍ ചെയ്ത പ്രോഗ്രാമാണ്. മോശമാക്കാതെ ചെയ്യാന്‍ പറ്റണമെന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. പിന്നെയെല്ലാം സ്വാഭാവികമായി. കൂളായി തമാശകള്‍ പറയാന്‍ ഞാന്‍ പഠിച്ചു.

കരയിപ്പിച്ച സംഭവം

പതിനെട്ടാമത്തെ എപ്പിസോഡില്‍ ആണ്. നോബിച്ചേട്ടന്‍ എന്നെ പ്രാങ്ക് ചെയ്തു. നോബിച്ചേട്ടന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞുപോയി. ആരോടും അങ്ങനെ ദേഷ്യപ്പെടാത്ത ആളാണ് നോബിച്ചേട്ടന്‍. ഞാന്‍ പുതിയ ആളായതുകൊണ്ട് ഒന്ന് പേടിപ്പിക്കാമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. 'സ്റ്റാര്‍ മാജിക്കി'ലെ എന്റെ ടേണിങ് പോയിന്റായി ആ സംഭവം മാറി. എല്ലാവരും എന്നെ അറിഞ്ഞു. ഞാന്‍ അവര്‍ക്ക് പ്രിയപ്പെട്ട ആളായി മാറുകയും ചെയ്തു.

സ്വന്തം ചിന്നു

വീട്ടില്‍ വിളിക്കുന്ന പേരാണ് ചിന്നു. 'സ്റ്റാര്‍ മാജിക്കി'ന്റെ ഒരു എപ്പിസോഡില്‍ നോബിച്ചേട്ടന്‍ ആ പേര് വിളിച്ചതോടെ പ്രേക്ഷകരും അതേറ്റെടുത്തു. പരിപാടികളില്‍ പോയാല്‍ ആളുകള്‍ 'ചിന്നു' എന്നുവിളിച്ചാണ് അടുത്തേക്ക് വരിക. ഒരാള്‍ കൈയില്‍ എന്റെ മുഖം ടാറ്റൂ ചെയ്തത് കണ്ട് സന്തോഷം തോന്നിയിട്ടുണ്ട്. സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തരുന്നവരും ഉണ്ട്. അവരുടെയെല്ലാം സ്നേഹം അത്ഭുതപ്പെടുത്തും. സോഷ്യല്‍മീഡിയയില്‍ ട്രോളിന് ഇരയാകാറുണ്ടെങ്കിലും ഞാനതൊന്നും കാര്യമാക്കാറില്ല.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: anchor lakshmi nakshathra lifestory

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
meera nandan

2 min

മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന ആലോചന; മീരയെ കാണാന്‍ ലണ്ടനില്‍ നിന്ന് ദുബായില്‍ പറന്നെത്തിയ ശ്രീജു

Sep 14, 2023


sreena prathapan

1 min

കഴുത്തിലിപ്പോഴും ആത്മഹത്യാശ്രമത്തിന്റെ പാട്; ഇന്ന് 6 ലക്ഷം വരിക്കാരുള്ള ഒ.ടി.ടിയുടെ തലപ്പത്ത്

Aug 26, 2023


morocco earth quake

ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍?, ഒരു ഗ്രാമത്തെ മുഴുവന്‍ ഭൂകമ്പത്തില്‍ നിന്ന് രക്ഷിച്ച വിവാഹം

Sep 13, 2023


Most Commented