
Photo: instagram.com|amrita_rao_insta
നടി അമൃത റാവുവും ഭര്‍ത്താവ് ആര്.ജെ അന്മോലും തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞുവിരുന്നുകാരന് വന്ന സന്തോഷത്തിലാണ്. ലോകം മുഴുവന്‍ മഹാമാരിയിലൂടെ കടന്നു പോകുമ്പോഴാണ് തന്റെ ജീവിതത്തില്‍ സന്തോഷമായി കുഞ്ഞു പിറന്നതെന്നാണ് ഇതിനെ പറ്റി അമൃത പ്രതികരിച്ചത്.
ലോക്ഡൗണ്‍ കാലത്ത് കുഞ്ഞുപിറന്നാല് ഗുണങ്ങളേറെയുണ്ടെന്നാണ് അമൃതയുടെ അനുഭവം. 'കുഞ്ഞിന് വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം മാത്രമാണ് നല്‍കുന്നത്, ഞങ്ങളുടെ രണ്ടാളുടെയും മുത്തശ്ശിമാര്‍ ഈ സമയത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അണുകുടുംബം പെട്ടെന്ന് കൂട്ടുകുടുംബമായി മാറി. ബന്ധങ്ങള്‍, ഒത്തുചേരലുകള്‍, കുടുംബചര്ച്ചകള്, ഒന്നിച്ച് ഭക്ഷണം കഴിക്കല്‍, ഒന്നിച്ച് പ്രാര്‍ത്ഥിക്കല്‍, ഒന്നിച്ച് തീരുമാനങ്ങളടുക്കല്... അങ്ങനെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ എല്ലാ ചെറിയ കാര്യങ്ങളും അവന് ലഭിച്ചു.' കുഞ്ഞിന്റെ മുഖവും അവനെ കാണുമ്പോള്‍ ഭര്‍ത്താവിന്റെ മുഖത്ത് വിടരുന്ന സന്തോഷവും കണ്ടുകൊണ്ടിരിക്കുന്നതാണ് ഈ സമയത്തെ വലിയ സന്തോഷമാണെന്നാണ് അമൃത പറയുന്നത്.
ലോക്ഡൗണ്‍ അനുഗ്രഹമായെന്നും, എല്ലാവരും ഒന്നിച്ചുള്ളപ്പോള്‍ 24 മണിക്കൂര്‍ കടന്നു പോകുന്നത് അറിയാറില്ലെന്നുമാണ് ഭര്‍ത്താവായ ആര്.ജെ അന്‍മോലിന്റെ അഭിപ്രായം.
Content Highlights: Amrita Rao reveals benefits of having a child in 2020
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..