Photos: instagram.com/amrita_rao_insta/
മേം ഹൂനാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി അമൃത റാവു. 2020ലാണ് അമൃതയ്ക്കും ഭർത്താവ് ആർജെ അൻമോളിനും കുഞ്ഞു പിറക്കുന്നത്. എന്നാൽ മാതൃത്വത്തിലേക്കുണ്ടായ പാത അത്ര സുഖകരമായിരുന്നില്ല എന്നു പറയുകയാണ് അമൃത ഇപ്പോൾ.
ഐയുഐ, ഐവിഎഫ്, സറോഗസി ഉൾപ്പെടെ പല മാർഗങ്ങൾ പരാജയപ്പെട്ടപ്പോൾ കുഞ്ഞുണ്ടാകില്ല എന്നാണ് കരുതിയിരുന്നതെന്നും നാലുവർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി മകൻ വീർ ജീവിതത്തിലേക്ക് വന്നതിനെക്കുറിച്ചും പങ്കുവെക്കുകയാണ് അമൃത.
ഭർത്താവിനായിരുന്നു തന്നേക്കാൾ കുഞ്ഞ് വേണമെന്ന ആഗ്രഹം കൂടുതൽ ഉണ്ടായിരുന്നതെന്ന് നാൽപതുകാരിയായ അമൃത പറയുന്നു. കുഞ്ഞിനായി ശ്രമിച്ചിട്ടും അതു വിജയിച്ചില്ലെങ്കിൽ വിധിക്ക് വിട്ടുകൊടുക്കാം എന്ന മനോഭാവമായിരുന്നു തന്റേത്. എന്നാൽ എല്ലാ വഴികളും പരീക്ഷിക്കാം എന്നത് അൻമോളിന്റെ തീരുമാനമായിരുന്നു എന്ന് ഇരുവരും പറയുന്നു.
കുഞ്ഞിനെ ഗർഭം ധരിക്കാൻ അമൃത ആരോഗ്യവതിയായിരുന്നു, പക്ഷേ സ്വാഭാവികമായുള്ള ഗർഭധാരണം സാധ്യമാവാതെ വന്നതോടെയാണ് ഡോക്ടർ സറോഗസിയെക്കുറിച്ച് പറയുന്നത്. അങ്ങനെ ആ വഴി സ്വീകരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വാടക ഗർഭധാരണത്തിനുള്ള അമ്മമാരെ സമീപിക്കുകയും ചെയ്തു. കാത്തിരിപ്പിനിടയിൽ ഇരുവർക്കും ആ സന്തോഷവാർത്തയുമെത്തി, എന്നാൽ അതിന് അധികം ആയുസ്സുണ്ടായില്ല. കുറച്ചുനാളുകൾക്കുള്ളിൽ കുഞ്ഞിന് ഹൃദയമിടിപ്പില്ല എന്ന വാർത്തയാണ് ലഭിച്ചത്. അതേറെ ഹൃദയം തകർക്കുന്നതായിരുന്നു എന്നും ഇരുവരും പറയുന്നു.
പിന്നീട് ഐവിഎഫ് ചികിത്സ സ്വീകരിക്കാൻ തീരുമാനിച്ചു. പക്ഷേ അതിലും ഫലം കണ്ടില്ല. ഇതിനിടയ്ക്ക് ആയുർവേദവും പരീക്ഷിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വന്നതിനാൽ അതും ഉപേക്ഷിച്ചു. വർഷങ്ങളോളം കുഞ്ഞിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ നിരാശകളെ മറികടക്കാൻ പലയിടത്തേക്കും യാത്ര പോയി.
യാഥാർഥ്യത്തെ ഉൾക്കൊള്ളാമെന്നും ഇനിയൊരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നും മനസ്സിനെ പഠിപ്പിച്ചായിരുന്നു യാത്രകൾ. ശേഷം 2020 മാർച്ചിലാണ് താൻ സ്വാഭാവികമായി തന്നെ ഗർഭിണിയായെന്ന് തിരിച്ചറിഞ്ഞതെന്നും അമൃത പറയുന്നു.
Content Highlights: amrita rao about struggle of getting pregnant, ivf, surrogacy, fertility treatment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..