അമൃത അറോറയും മലൈക അറോറയും Photo: Instagram|https:||www.instagram.com|amuaroraofficial|?hl=en
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവരുന്നത്. പിന്നാലെ നടിയും കാമുകിയുമായ മലൈകയ്ക്കും കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ മലൈക ഔദ്യോഗികമായി വിവരം പുറത്തുവിടുന്നതിനു മുമ്പുതന്നെ താരത്തിന്റെ കോവിഡ് റിസൾട്ട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലൈകയുടെ സഹോദരി അമൃത അറോറ.
തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് മലൈക കുറിപ്പിടുന്നതിനു മുമ്പേ സോഷ്യൽ മീഡിയയിലെ നിരവധി ഗ്രൂപ്പുകളിൽ കോവിഡ് റിസൾട്ട് പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് അമൃത. നോക്കൂ ആരുടെ റിസൾട്ടാണ് കിട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ വൈറലായ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് അമൃതയുടെ കുറിപ്പ്. നെഗറ്റീവ് റിസൽട്ട് പ്രതീക്ഷിച്ചും പ്രാർഥിച്ചും മലൈക ഇരിക്കുന്നതിനിടയിലാണ് ഈ റിസൾട്ട് പല വാട്സാപ്ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമൊക്കെ പ്രചരിച്ചത്. ഇതെങ്ങനെയാണ് ശരിയാവുന്നത്? മനുഷ്യർക്ക് എന്താണ് സംഭവിക്കുന്നത്?- അമൃത ചോദിക്കുന്നു.
ഉത്തരവാദിത്തബോധമുള്ള പൗരയാണ് മലൈകയെന്നും ഇക്കാര്യം തുറന്നു പറയാതിരിക്കില്ലായിരുന്നുവെന്നും അമൃത പറയുന്നു. ഇതൊരു ചർച്ചയാക്കി എവിടെനിന്ന്, എങ്ങനെയാണ് കിട്ടിയതെന്ന ഊഹാപോഹങ്ങൾ പറയുമ്പോൾ കിട്ടുന്ന ആനന്ദമെന്താണ്? ചിലരെല്ലാം ചിരിക്കുന്ന ഇമോജിയോടെ ഇതെല്ലാം മലൈക അർഹിക്കുന്നതാണ് എന്നുവരെ പറയുന്നുണ്ട്. എന്തിനാണ് ഇതെല്ലാം- അമൃത ചോദിക്കുന്നു.
ഇന്നാണ് മലൈക തനിക്ക് കോവിഡ് പോസിറ്റീവായ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നുവെന്നും മലൈക കുറിച്ചിരുന്നു. നിലവിൽ സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും താരം കുറിച്ചു.
Content Highlights: amrita arora post on sister malaika arora covid result
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..