നവ്യ നവേലി നന്ദ | Photo: instagram.com|navyananda|?hl=en
താരകുടുംബത്തിലാണ് ജനനമെങ്കിലും അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയ്ക്ക് ബിസിനസ്സിനോടാണ് കൂടുതൽ താൽപര്യം. പഠനകാലം മുതൽ തന്നെ എൻ.ജി.ഒ.കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുമുണ്ട് നവ്യ. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തുടക്കം കുറിച്ച പ്രൊജെക്റ്റ് നവേലി എന്ന പദ്ധതിയെക്കുറിച്ചും നവ്യ പങ്കുവച്ചിരുന്നു. നവ്യയെ അഭിനന്ദിച്ചവർക്കൊപ്പം തന്നെ നെഗറ്റീവ് കമന്റുകൾ പങ്കുവച്ചവരുമുണ്ട്. അക്കൂട്ടർക്ക് നവ്യ നൽകിയ മറുപടിയാണ് വൈറലാകുന്നത്.
പ്രൊജെക്റ്റ് നവേലിയുടെ ഔദ്യോഗിക പേജിൽ ഒരു പോസ്റ്റ് പങ്കുവെച്ചതായിരുന്നു നവ്യ. സ്ത്രീകൾക്ക് അവസരങ്ങൾ നൽകുന്നതിൂടെ സാമ്പത്തിക സാമൂഹിക ശാക്തീകരണമുണ്ടാക്കുകയും രാജ്യത്തെ ജെൻഡർ ഗ്യാപ് കുറയ്ക്കുകയുമാണ് പ്രൊജെക്റ്റ് നവേലിയുടെ ലക്ഷ്യമെന്നാണ് നവ്യ കുറിച്ചത്. ഇതിനു കീഴെയാണ് പലരും നവ്യയെ പരിഹസിച്ച് കമന്റ് ചെയ്തത്.
ഇന്ത്യയെക്കുറിച്ച് പൊതുവായി സംസാരിക്കും മുമ്പ് മഹാരാഷ്ട്രയിലെ ഒരു ജില്ലയിലെങ്കിലും അവസരങ്ങൾ നൽകി കാണിക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് പോസിറ്റിവിറ്റിക്കും പിന്തുണയ്ക്കും നന്ദി എന്നായിരുന്നു നവ്യയുടെ കമന്റ്. ആദ്യം സ്വന്തമായി ജോലി നേടൂ, എന്നിട്ട് ഇതെല്ലാം ചെയ്യാം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എനിക്ക് ശരിക്കും ഒരു ജോലിയുണ്ട് എന്നാണ് നവ്യ മറുപടി നൽകിയത്. പക്വതയോടെയുള്ള ഇടപെടൽ എന്നുപറഞ്ഞാണ് നവ്യയുടെ മറുപടിയെ പലരും പ്രശംസിക്കുന്നത്.
ഇതാദ്യമായല്ല നവ്യ സംരംഭകത്വത്തിൽ കൈകടത്തുന്നത്. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ആരാ ഹെൽത്ത് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സഹസ്ഥാപകയാണ് നവ്യ. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും പുത്രിയാണ് നവ്യ. അഗസ്ത്യ എന്നൊരു സഹോദരൻ കൂടി നവ്യക്കുണ്ട്.
Content Highlights: Amitabh Bachchan's granddaughter Navya Naveli takes on troll who told her to 'get a job
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..