Photos: Photos: instagram.com|viralbhayani
ബിടൗണിൽ വിവാഹ സീസണാണിത്. രാജ്കുമാർ റാവു-പത്രലേഖ വിവാഹത്തിന് പിന്നാലെ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകാൻ ഒരുങ്ങുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ആദിത്യ സീൽ- അനുഷ്ക രഞ്ജൻ വിവാഹം നടന്നത്. ആലിയ ഭട്ട്, രവീണ ടണ്ഠൻ, വാണി കപൂർ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹവേദിയിൽ നൃത്തം ചെയ്ത ആലിയ ഭട്ട് ഇപ്പോൾ ക്രൂരമായ വിമർശനം നേരിടുകയാണ്.
വിവാഹ വേദിയിൽ സുഹൃത്തുക്കൾക്കൊപ്പം ചെയ്ത നൃത്തത്തിന്റെ പേരിലാണ് ആലിയ ട്രോളുകൾ നേരിടുന്നത്. വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ സംഗീത് സെറിമണിയിലാണ് ആലിയയും ചുവടുവെച്ചത്. അനുഷ്കാ രഞ്ജന്റെ ആത്മാർഥ സുഹൃത്ത് കൂടിയായ ആലിയ 'ചൽകാ ചൽകാ രേ' എന്ന ഗാനത്തിനൊപ്പമാണ് ചുവടുകൾ വച്ചത്. എന്നാൽ ആലിയയുടെ പ്രകടനം തീരെ മോശമായെന്നാണ് വീഡിയോക്ക് കീഴെ കമന്റുകൾ ഉയർന്നത്.
ഇതേ വിവാഹത്തിന് ധരിച്ച വസ്ത്രത്തിന്റെ പേരിലും ആലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.ഓപ്പൺ നെക്കോടു കൂടിയ ക്രോസ് നെക് ചോളിയാണ് ആലിയ ധരിച്ചിരുന്നത്. ലൈം ഗ്രീൻ നിറമുള്ള ചോളിക്ക് ചേരുന്ന ലൈംഗ്രീൻ-പിങ്ക് ലെഹംഗയാണ് താരം ധരിച്ചത്. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രത്തെ ആലിയ ഇല്ലാതാക്കി എന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്തത്. ഈ വർഷത്തെ ഫാഷൻ ദുരന്തമായി ഈ വസ്ത്രം എന്നും ബിഗ്ബോസ് ഹിന്ദി പതിപ്പിലെ ഉർഫി ജാവേദിനെപ്പോലെ ആലിയയ്ക്കും ഫാഷൻ സെൻസ് നഷ്ടപ്പെട്ടോ എന്നും കമന്റ് ചെയ്തവരുണ്ട്.
Content Highlights: Alia Bhatt Trolled, Dance Performance, Aditya Seal And Anushka Ranjan wedding, alia bhatt moovies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..