.
ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസിലുള്ള ശ്രദ്ധ അഭിനന്ദാര്‍ഹമാണ്. ഇപ്പോളിതാ ആരാധകരുടെ പ്രിയങ്കരിയായ ആലിയ ഭട്ടും പ്രസവത്തിന് ശേഷം ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നവംബര്‍ ആറിനാണ് ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നത്.
കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിയുമ്പോള്‍ യോഗ പരിശീലനമാണ് ആലിയ തുടങ്ങിയിരിക്കുന്നത്. പ്രസവത്തിന് ശേഷം വ്യായാമങ്ങളിലേയ്ക്കും യോഗയിലേയ്ക്കും ശരീരത്തെ വഴക്കിക്കൊണ്ടു വരികയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.
പ്രസവത്തിന് ശേഷം ശരീരം സ്വാഭാവികതയിലേയ്ക്ക് എത്താന്‍ തന്നെ സമയമെടുക്കും. മാനസികവും ശാരീരികവുമായി എല്ലാ സ്ത്രീകളും വലിയ വെല്ലുവിളികളുടെ കൂടെ കടന്നുപോകുന്ന ഘട്ടം കൂടിയാണിത്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നല്ല രീതിയിലുള്ള അര്‍പ്പണബോധവും ക്ഷമയും ആവശ്യമാണ്.
ഡയറ്റ്, വര്‍ക്കൗട്ട് എന്നിവയില്‍ കൃത്യമായ ശ്രദ്ധ കൊടുത്താല്‍ മാത്രമേ പഴയരീതിയിലുള്ള ശരീരം തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. സെലിബ്രിറ്റികളുടെ ഇത്തരം വര്‍ക്കൗട്ട് വീഡിയോകള്‍ സാധാരണക്കാര്‍ക്ക് വലിയ പ്രചോദനം നല്‍കാറുണ്ട്. പ്രസവശേഷം കടുത്ത മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്കും ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യും.
അത്തരത്തില്‍ ആലിയയും വര്‍ക്കൗട്ടിലേക്ക് കടന്നതിന്റെ വിശേഷങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ധൈര്യപൂര്‍വ്വം 'ഇന്‍വേര്‍ഷന്‍' പോലുളള യോഗ മുറകളും അവര്‍ പരിശീലിക്കുകയാണ്. ഇതിന്റെ വീഡിയോ ആലിയയുടെ പരിശീലക അനുഷ്‌കയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ആദ്യം സ്വന്തം ശരീരത്തെ കുറിച്ച് പഠിക്കുകയും മനസിലാക്കുകയും ചെയ്യണമെന്ന് ആലിയ തന്റെ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമായിരിക്കുമെന്നും അതിനാല്‍ തന്നെ ശരീരത്തിന് നല്‍കേണ്ട പരിശീലനവും വ്യത്യസ്തമായിരിക്കുമെന്നും അവര്‍ പറയുന്നു.
പ്രസവം കഴിഞ്ഞുള്ള ആദ്യ ആഴ്ചകളില്‍ താന്‍ ബ്രീത്തിംഗ്, നടത്തം പോലുള്ള ലഘു വ്യായാമങ്ങളേ ചെയ്തിട്ടുള്ളൂവെന്നും പ്രസവശേഷം വ്യായാമത്തിലേക്ക് കടക്കുമ്പോള്‍ ഡോക്ടറോട് വേണ്ട നിര്‍ദേശം തേടണമെന്നും ആലിയ വ്യക്തമായി പറയുന്നുണ്ട്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ ഏപ്രിലില്‍ ആണ് ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം നടന്നത്. കുഞ്ഞിനെ കാത്തിരിക്കുന്നതും കുഞ്ഞുണ്ടായതുമായ എല്ലാ വിശേഷങ്ങളും അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ആലിയ പങ്കുവെച്ച പോസ്റ്റിന് ഒരു മില്യണിലധികം ലൈക്കും ലഭിച്ചു.
Content Highlights: Alia Bhatt ,yoga, workout experience,post-partum ,fitness video,new mom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..