മകളെ പാപ്പരാസികളുടെ കൺവെട്ടത്തു നിന്നകറ്റി വളർത്തുന്നത് എങ്ങനെയെന്നോർത്ത് ആശങ്കയുണ്ട്- ആലിയ


ആലിയ ഭട്ട്| instagram.com/aliaabhatt/Photo:

പാപ്പരാസികൾക്കും ക്യാമറ കണ്ണുകൾക്കും വിട്ടുകൊടുക്കാതെ ജീവിതം സ്വകാര്യമാക്കി വെക്കാൻ കഴിയാത്ത കൂട്ടരാണ് സെലിബ്രിറ്റികൾ. ഇപ്പോഴിതാ അത്തരമൊരു സാഹചര്യത്തിലേക്ക് മകൾ വളർന്നു വരുന്നതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്.

പാപ്പരാസികളുടെ കൺവെട്ടത്തു നിന്നകറ്റി മകളെ വളർത്തുന്നത് എങ്ങനെയെന്ന കാര്യത്തിൽ താൻ അൽപം ആശങ്കാകുലയാണ് എന്നു പറയുകയാണ് ആലിയ. ഇതേക്കുറിച്ച് കുടുംബത്തോടും ഭർത്താവിനോടും സുഹൃത്തുക്കളോടുമൊക്കെ ഏറെ സംസാരിച്ചിരുന്നു. മകളുടെ ജീവിതത്തിലേക്ക് ഒരുതരത്തിലുള്ള കടന്നുകയറ്റവും ഉണ്ടാകാൻ താൻ ആ​ഗ്രഹിക്കുന്നില്ല. താൻ ഈ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നുകരുതി കുഞ്ഞിന് വളരുമ്പോൾ ഈ വഴി തിരഞ്ഞെടുക്കണമെന്ന് ആ​ഗ്രഹമുണ്ടാകില്ല. അതുകൊണ്ടു തന്നെ അക്കാര്യത്തിൽ താൻ വളരെ കരുതൽ പാലിക്കുമെന്ന് ആലിയ പറയുന്നു.



ഭാവിയിൽ മകൾ അഭിനേത്രിയായാലോ എന്ന് ഇപ്പോഴേ ചിന്തിച്ച് അതിന് തയ്യാറെടുക്കൽ സാധ്യമല്ല. എങ്ങനെയായിരിക്കണം അത് എന്നതുസംബന്ധിച്ച് നിശ്ചിതമായ ആശയങ്ങളൊന്നുമില്ല. എന്തെങ്കിലും പ്രതീക്ഷ പുലർത്തേണ്ട കാര്യമെന്താണെന്നും പിന്നീട് നിരാശപ്പെടുകയോ മറ്റോ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും ആലിയ പറയുന്നു. അത്തരം കാര്യങ്ങളിൽ പദ്ധതികൾ ഇല്ലാതെ ശൂന്യമായി ഇരിക്കുന്നതാണ് നല്ലതെന്നും ആലിയ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആലിയ കുഞ്ഞിന് പേരിട്ട വിവരം ആരാധകരുമായി പങ്കുവെച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം സഹിതം ആലിയ പേരും പങ്കുവെച്ചത്.

റാഹ എന്നാണ് ആലിയയും രൺബീറും മകൾക്ക് നൽകിയിരിക്കുന്ന പേര്. രൺബീറിന്റെ അമ്മ നീതു കപൂർ ആണ് കുഞ്ഞിന് പേരിട്ടതെന്നും ആലിയ പറയുന്നുണ്ട്. റാഹ എന്ന പേരിട്ടത് അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണെന്നും മനോഹരമായ നിരവധി അർഥങ്ങൾ ആ പേരിനുണ്ടെന്നും ആലിയ കുറിക്കുന്നു. വിവിധ ഭാഷകളിൽ റാഹ എന്ന പേരിന്റെ അർഥവും ആലിയ പങ്കുവെക്കുന്നുണ്ട്.

സ്വഹിലിയിൽ ദൈവികമെന്നും ബംഗാളിയില്‍ സൗഖ്യം, സമാധാനം എന്നും അറബിയിൽ സമാധാനം എന്നും കൂടാതെ സന്തോഷം, സ്വാതന്ത്ര്യം എന്നുമൊക്കെ റാഹ എന്ന പേരിന് അർഥമുണ്ടെന്ന് ആലിയ പറയുന്നു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഈമാസം ആദ്യമാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവൾ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങൾ മാറി. സ്‌നേഹം മാത്രം.'-എന്ന കുറിപ്പോടെയാണ് മകൾ ജനിച്ച വിവരം ആലിയ പങ്കുവെച്ചത്.

Content Highlights: alia bhatt opens up about raising a child under the spotlight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented