ജീവിതം ആരംഭിച്ചതേയുള്ളു എന്ന തോന്നലാണിപ്പോൾ; മകളുടെ പേര് പങ്കുവെച്ച് ആലിയ ഭട്ട്


ആലിയ ഭട്ടും രൺബീർ കപൂറും

താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. വിവാഹം, ​ഗർഭകാലം, പ്രസവം തുടങ്ങി ജീവിതത്തിലെ ഓരോ പ്രധാന നിമിഷങ്ങളും ഇരുവരും ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം സഹിതം ആലിയ പേരും പങ്കുവെച്ചത്.

റാഹ എന്നാണ് ആലിയയും രൺബീറും മകൾക്ക് നൽകിയിരിക്കുന്ന പേര്. രൺബീറിന്റെ അമ്മ നീതു കപൂർ ആണ് കുഞ്ഞിന് പേരിട്ടതെന്നും ആലിയ പറയുന്നുണ്ട്. റാഹാ എന്ന പേരിട്ടത് അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണെന്നും മനോഹരമായ നിരവധി അർഥങ്ങൾ ആ പേരിനുണ്ടെന്നും ആലിയ കുറിക്കുന്നു. വിവിധ ഭാഷകളിൽ റാഹ എന്ന പേരിന്റെ അർഥവും ആലിയ പങ്കുവെക്കുന്നുണ്ട്.



സ്വഹിലിയിൽ ദൈവികമെന്നും ബംഗാളിയില്‍ സൗഖ്യം, സമാധാനം എന്നും അറബിയിൽ സമാധാനം എന്നും കൂടാതെ സന്തോഷം, സ്വാതന്ത്ര്യം എന്നുമൊക്കെ റാഹ എന്ന പേരിന് അർഥമുണ്ടെന്ന് ആലിയ പറയുന്നു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഫുട്ബോൾ ജേഴ്സിയിൽ റാഹ എന്ന് കുറിച്ച ചിത്രമാണ് ആലിയ പങ്കുവെച്ചത്. രൺബീറിനും കുഞ്ഞിനുമൊപ്പം നിൽക്കുന്ന ആലിയെയും ചിത്രത്തിൽ കാണാം.

ഈമാസം ആദ്യമാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവൾ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങൾ മാറി. സ്‌നേഹം മാത്രം.'-എന്ന കുറിപ്പോടെയാണ് മകൾ ജനിച്ച വിവരം ആലിയ പങ്കുവെച്ചത്.

Content Highlights: alia bhatt and ranbir kapoor reveal their daughters name


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented