ഐശ്വര്യ രജനീകാന്ത് | Photo: instagram.com/p/CcDf3v3Dc5K/
വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും തുടർച്ചയായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട് നിർമാതാവും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത്. ലോകാരോഗ്യദിനത്തോടനുബന്ധിച്ച് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. 'ആരോഗ്യമാണ് യഥാർഥത്തിൽ നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്, വൃത്തിയുള്ള ഭക്ഷണം കഴിക്കൂ, നന്നായി വെള്ളംകുടിക്കൂ, എപ്പോഴും ഉള്ളിലെ സ്വപ്നജീവിയെ വളർത്തൂ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇക്കൊല്ലമാദ്യം ഐശ്വര്യയുടെ ആരോഗ്യസ്ഥിതി അൽപം മോശമായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗമുക്തിക്കുശേഷം വീണ്ടും വർക്കൗട്ടിലേക്കും ആരോഗ്യസംരക്ഷണത്തിലേക്കും കടന്നിരിക്കുകയാണവർ. കഴിഞ്ഞമാസവും വർക്കൗട്ടിനുശേഷമുള്ള ചിത്രങ്ങൾ അവർ പങ്കുവെച്ചിരുന്നു.
ഇക്കൊല്ലമാദ്യമാണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം വേർപെടുത്തുന്നുവെന്ന കാര്യവും പ്രഖ്യാപിച്ചത്.
Content Highlights: aishwarya rajinikanth, fitness, workout video
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..