
Photo: instagram.com/_aayat_official/
പുഷ്പ സിനിമ മാത്രമല്ല അവയിലെ ഗാനങ്ങളും ഒന്നിനൊന്നു ഹിറ്റായിരുന്നു. ചിത്രത്തിൽ നടി രശ്മിക മന്ദാന ചുവടുകൾ വെക്കുന്ന സാമി ഗാനം സമൂഹമാധ്യമത്തിൽ വൻ തരംഗമാണ്. നിരവധി പേരാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ സാമി ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ ഒരു എയർഹോസ്റ്റസും സാമി ഗാനത്തിനൊപ്പം ചുവടുവെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
റീലുകളിലൂടെ പ്രശസ്തയായ ആയത്ത് എന്ന എയർഹോസ്റ്റസാണ് വീണ്ടും സാമി ഗാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇക്കുറി എയർഹോസ്റ്റസ് വേഷത്തിലല്ല മറിച്ച് ട്രഡീഷണൽ സുന്ദരിയായാണ് ആയത് എത്തിയിരിക്കുന്നത്. കസവുസാരിയുടുത്ത് പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂവും ചൂടി നാടൻ സുന്ദരിയായാണ് ആയത് എത്തിയത്.
ഈ ഗാനത്തിനായി നിരവധി പേർ അഭ്യർഥിച്ചിരുന്നു എന്ന ക്യാപ്ഷനോടെയാണ് ആയത് വീഡിയോ പങ്കുവെച്ചത്. എല്ലാ തവണത്തേയും പോലെ ഇക്കുറിയും ആയത് ഗംഭീരമാക്കി എന്നാണ് വീഡിയോക്കു കീഴെ വരുന്ന കമന്റുകളിലേറെയും.
2020ൽ പുറത്തിറങ്ങിയ മനിഗേ മഗേ ഹിതേ എന്ന ഹിറ്റ് ഗാനത്തിന് ചുവടുകൾ വച്ചാണ് ആയത് സമൂഹമാധ്യമ ലോകത്ത് തരംഗമാവുന്നത്. പിന്നീട് നിരവധി ഗാനങ്ങൾക്കൊപ്പം ചുവടുവെക്കുന്ന വീഡിയോ ആയത് പങ്കുവെച്ചിരുന്നു.
Content Highlights: air hostess aayat, viral dance, manige mage hithe, sami song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..