ശോഭന
തൊണ്ണൂറുകളിൽ മുൻനിരതാരങ്ങൾക്കൊപ്പം തിളങ്ങിയ നടി. സിനിമയുടെ ഗ്ലാമറിൽ നിന്ന് സ്വയം മാറി നിന്നപ്പോഴും ശോഭനയുടെ തിരക്ക് കുറഞ്ഞില്ല. നൃത്തസ്കൂളായ കലാർപണയുടെ കാര്യങ്ങളിൽ വ്യാപൃതയായി. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ച് പറയുകയാണ് ശോഭന . പെൺകുട്ടിയുടെ അമ്മയെന്ന നിലയിൽ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടോ എന്ന് തുറന്നു പറയുകയാണ് ശോഭന.
''പെൺകുട്ടിയെയും ആൺകുട്ടിയെയും നമ്മൾ ഒരുപോലെ വളർത്തണ്ടേ. ആൺകുട്ടിയെ അങ്ങനെ വിടാൻ പറ്റുമോ? ആൺകുട്ടികളാണെങ്കിൽ അവരൊരു പ്രായത്തിൽ മരം കേറിയാൽ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ചുകൊടുത്താൽ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെൻഷൻ. അതുപോലെ തന്നെയാണ് പെൺകുട്ടികളും.
മോളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേൺ സ്കൂളിലാണ് പോവുന്നത്. ഇടയ്ക്ക് മിഡി സ്കർട്ട് ഒക്കെ ധരിക്കും. പെൺകുട്ടികളാണെങ്കിൽ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ടുതന്നെ ഞാനെപ്പോഴും അവൾ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും. അപ്പോൾ അവൾ ചോദിക്കും, വാട്സ് ദ ഡീൽ അമ്മാ. കൂടെ പഠിക്കുന്ന ആൺകുട്ടികളെയൊക്കെ കിൻഡർ ഗാർട്ടൻ മുതൽ കാണുന്നതല്ലേ. ഹൂ കെയേഴ്സ്, നോബഡി കെയേഴ്സ് എന്ന്.
ശരിയാണ് കൂടെ പഠിക്കുന്ന കുട്ടികൾക്ക് ഒന്നും തോന്നില്ല. പക്ഷേ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തിൽ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോൾ അവൾ സ്വയം തീരുമാനിക്കട്ടെ.''-ശോഭന
Content Highlights: Actress shobana about daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..