കവിത പൂക്കുന്ന വർണചിത്രങ്ങൾ; വരയിലും വരിയിലും നിറഞ്ഞ് ഗീതാഞ്ജലി


സുജിത സുഹാസിനി

ടാഗോറിന്റെ ഗീതാഞ്ജലിയിലേയ്ക്ക് ആകൃഷ്ടനായ ബാലചന്ദ്രൻ 103 കവിതകളും വിവര്‍ത്തനം ചെയ്തു.

നടി ശാന്തി ബാലചന്ദ്രൻ, എം. ബാലചന്ദ്രൻ

കൊച്ചി: ഈ ചിത്രങ്ങള്‍ക്കെല്ലാം കവിതയുടെ നിറമാണ്. കവിത വായിക്കുന്നവന്റെ ഉള്ളില്‍ നിറയുന്ന അനുഭൂതിയുടെ നിറച്ചാര്‍ത്തുകളെ ശാന്തി ബാലചന്ദ്രന്‍ തന്റെ ഐപാഡിലേയ്ക്ക് പകര്‍ത്തി. ഓരോ നിറങ്ങളിലും കവിതയുടെ പ്രാണന്‍ കണ്ടെത്തുവാന്‍ കഴിയുംവിധം അവയെല്ലാം ആസ്വാദകനോട് സംസാരിക്കും. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലെ ചെറിയ ഇടവേളകളിലാണ് നടിയും ആന്ത്രപ്പോളജിസ്റ്റുമായ ശാന്തി ബാലചന്ദ്രന്‍ അച്ഛന്റെ 'ടാഗോറിന്റെ ഗീതാഞ്ജലി' എന്ന പരിഭാഷ പുസ്തകത്തിലേയ്ക്ക് ചിത്രങ്ങള്‍ വരച്ചത്.

കവര്‍ ചിത്രമുള്‍പ്പെടെ 16 പെയിന്റുകള്‍ വര്‍ണാഞ്ജലിയെന്ന പേരില്‍ ഒരുക്കി. കോവിഡ് അടച്ചിരുപ്പ് കാലത്തെ വിരസതയെ മറികടക്കാന്‍ കവിതയിലേയ്ക്ക് സമയത്തെ പറിച്ചുനട്ട റിട്ട. ബാങ്കുദ്യോഗസ്ഥനാണ് എം. ബാലചന്ദ്രന്‍. ടാഗോറിന്റെ ഗീതാഞ്ജലിയിലേയ്ക്ക് ആകൃഷ്ടനായ അദ്ദേഹം 103 കവിതകളും വിവര്‍ത്തനം ചെയ്തു. എഡിറ്റിങ് ജോലിയില്‍ പങ്കാളിയായ ഭാര്യ പ്രേമലതയും കൂടിയത് തനിക്ക് ഊര്‍ജം പകര്‍ന്നുവെന്നും ബാലചന്ദ്രന്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി വര്‍ഷങ്ങളോളം കൊല്‍ക്കൊത്തയില്‍ ജീവിച്ച അദ്ദേഹത്തിന് ബംഗാളി സാഹിത്യവും സംസ്‌കാരവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജീവിതവഴിയില്‍ ഏറെ മുന്നോട്ടുപോയപ്പോഴാണ് ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന ടാഗോര്‍ കവിതകളോടുള്ള ആത്മബന്ധം അദ്ദേഹത്തെ എഴുത്തിലേയ്ക്ക് ആനയിച്ചത്. മനസ്സിന്റെ ഉള്ളറകളില്‍ നിന്നറിവിന്റെ ആത്മജ്ഞാനത്തിലേയ്ക്കിറങ്ങിച്ചെല്ലാന്‍ ഗീതാഞ്ജലി അദ്ദേഹത്തിനെ ക്ഷണിക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ പഠിച്ച ടാഗോര്‍ വരികളുടെ കനലാണ് തനിക്കിതിനെല്ലാം പ്രചോദനമെന്നും അദ്ദേഹം പറയുന്നു.

തിരികെവിളിച്ച വരകള്‍

നടിയായ മകള്‍ ശാന്തി ഹൈസ്‌കൂള്‍ കാലഘട്ടത്തിലേ കൊച്ചിയില്‍ സോളോ എക്സിബിഷന്‍ നടത്തി കുഞ്ഞുണ്ണി മാഷിന്റെയടക്കം അനുഗ്രഹം നേടിയൊരാളാണ്. തുടര്‍ന്ന് ഹൈദരാബാദിലും മുംബൈ തുടങ്ങിയ ഇടങ്ങളിലും ശാന്തി തന്റെ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയതോടെ ആന്ത്രപ്പോളജിയിലായി ശാന്തിക്ക് താത്പര്യം. ഓക്സ്ഫഡില്‍ വിഷ്വല്‍ ആന്ത്രപ്പോളജിയില്‍ ഗവേഷണം നടത്തവേ നാടകത്തിലും സിനിമയിലും അവര്‍ സജീവമായി. ഇതിനിടയിലാണ് വലിയൊരു ഇടവേളയ്ക്കു ശേഷം അച്ഛന്റെ പുസ്തകത്തിലേയ്ത്ത് ശാന്തി ചിത്രങ്ങള്‍ വരയ്ക്കുന്നത്. അഭിനേത്രി, തിരക്കഥാകൃത്ത്, ആന്ത്രപ്പോളജിസ്റ്റ് തുടങ്ങിയ മേഖലയിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച ശാന്തി വീണ്ടും തന്റെ വരകളിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Content Highlights: actress santhi balachadran, tagore's geethanjali, translated by her father balachandran, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented