Photos: instagram.com/manya_naidu/?hl=en
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് നടി മന്യ. ഇൻസ്റ്റഗ്രാമിലും നിരവധി ആരാധകരാണ് മന്യക്കുള്ളത്. കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ പലതും മന്യ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴൊരു തകർപ്പൻ നൃത്തച്ചുവടുകളുടെ വീഡിയോ ആണ് മന്യ പങ്കുവെച്ചിരിക്കുന്നത്. ഒപ്പമൊരു കുറിപ്പും മന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സി-സെക്ഷനും മൂന്ന് സർജറികൾക്കും തീവ്രമായ ഡിസ്ക് ഹെർണിയയ്ക്കും ശേഷമുള്ള ഡാൻസ് എന്നു പറഞ്ഞാണ് മന്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇനിയൊരിക്കൽക്കൂടി നടക്കാൻ കഴിയുമെന്ന് താനൊരിക്കലും കരുതിയിരുന്നതല്ല എന്നും മന്യ കുറിക്കുന്നു.
ദൈവത്തിനും ആരാധകരുടെ പ്രാർഥനയ്ക്കും കടപ്പെട്ടിരിക്കുന്നു എന്നും മന്യ കുറിച്ചിട്ടുണ്ട്. താരത്തിന്റെ നിശ്ചയദാർഢ്യത്തെയും ആത്മവിശ്വാസത്തെയും പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: actress manya naidu dance video, instagram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..