-
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഞായറാഴ്ചയാണ് 34 കാരനായ താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഒറ്റപ്പെടലിനെയും വിഷാദരോഗത്തെയും പറ്റിയുള്ള ചര്‍ച്ചയിലാണ് എല്ലാവരും. തുറന്നു പറയലിന്റെ പ്രാധാന്യത്തെ പറ്റി നടി ദീപിക പദുക്കോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാണ്.
ദീപികയും വിഷാദരോഗത്തില്‍ നിന്ന് കരകയറിയ ആളാണ്. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായങ്ങള്‍ നല്‍കുന്ന ഒരു സംഘടനയും ദീപിക നടത്തുന്നുണ്ട്. സംസാരിക്കൂ, പങ്കുവയ്ക്കു, പ്രകടിപ്പിക്കൂ, സഹായം തേടൂ... എന്നാണ് താരം വിഷാദത്തിനടിമയായവരോട് തന്റെ പോസ്റ്റിലൂടെ പറയുന്നത്.
'മാനസികസമ്മര്‍ദ്ദം അനുഭവിച്ച വ്യക്തിയെന്ന നിലയില്‍ എനിക്ക് അറിയാം തുറന്നു പറയല്‍ എളുപ്പമല്ലെന്ന്. എന്നാല്‍ സംസാരിക്കണം, പങ്കുവയ്ക്കണം, പ്രകടിപ്പിക്കണം, സഹായം തേടണം. നമ്മള്‍ ഒരിക്കലും ഒറ്റക്കല്ല. ഇതില്‍ നമ്മളെല്ലാം ഒന്നിച്ചാണ്. ഇത് മാത്രമല്ല പ്രധാനം, ഏറ്റവും വലുത് പ്രതീക്ഷയാണ്.' ദീപിക കുറിച്ചു.
2015 ലാണ് ദീപിക താന്‍ വിഷാദരോഗത്തിന് അടിമായാണെന്ന് വെളിപ്പെടുത്തുന്നത്. 'രാവിലെ ഉണരുമ്പോള്‍ ഉള്ളില്‍ ഒരു ശൂന്യതയാണ്.' താരം ആ അനുഭവത്തെ വിശേഷിപ്പിച്ചത് പിറ്റിഷ് ഫീലിങ് എന്നാണ്. ഒരു കുഴിയില്‍ വീണുകിടക്കുന്നതുപോലെ എന്നാണ് അതിനര്‍ത്ഥം. 'രാവിലെ ഉണരുമ്പോള്‍ ദിക്കും ദിശയും അറിയാത്തതുപോലെയായിരുന്നു. എങ്ങോട്ട് പോകണമെന്നോ, എന്ത് ചെയ്യണമെന്നോ ഒന്നും അറിയാത്തപോലെ.. ആ തോന്നലുകളുടെ എല്ലാം അവസാനം കരച്ചിലായിരുന്നു.' ദീപിക അന്ന് പറഞ്ഞു.
2018 ല്‍ ദീപിക വിഷാദകാലത്തെ നേരിട്ടതിനെ പറ്റി പറഞ്ഞത് മോശം അനുഭവം എന്നാണ്. താനതില്‍ നിന്ന് പൂര്‍ണമായി മോചിതയായോ എന്ന് അറിയില്ലെന്നും താരം പറഞ്ഞു. അത് തിരിച്ചു വരുമോയെന്ന ഭയം തനിക്കുണ്ടെന്നും ദീപിക വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് വിഷാദരോഗത്തിനെതിരെ പോരാടുന്ന Live Love Laugh Foundation ന് ദീപിക രൂപം നല്‍കിയത്.
Content Highlights: Actress Deepika Padukone wrote in a social media note about the importance of reaching out who has battled depression


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..