സ്വര ഭാസ്‌ക്കറിന്റെ വിവാഹച്ചടങ്ങിൽ നിന്ന് | Photo: instagram/ swara bhaskar
രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നടി സ്വര ഭാസ്‌ക്കറും സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായത്. ഇരുവരുടേയും പ്രണയകഥ പറയുന്ന മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച് സ്വര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഒരു സിനിമയുടെ ട്രെയ്ലര്‍ പോലെ തോന്നിപ്പിക്കുന്ന ഈ വീഡിയോയില്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ കാലം മുതലുള്ള സംഭവങ്ങള്‍ വിവരിച്ചിരുന്നു.
ഇതിന് പിന്നാലെ മാര്‍ച്ച് 11-ന് ഇരുവരുടേയും വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. വിവാഹം ഉള്‍പ്പെടെ എട്ടു ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്. ഹല്‍ദിയോടെയായിരുന്നു തുടക്കം. പിന്നാലെ സംഗീത്, മെഹന്ദി, ഖവാലി, വിദായ്, വലീമ തുടങ്ങിയ ചടങ്ങുകളും നടന്നു.
ഇതില്‍ ആദ്യ ആറ് പരിപാടികളും നടന്നത് സ്വരയുടെ മുത്തശ്ശിയുടെ പേരിലുള്ള ഡല്‍ഹിയിലെ ഫാം ഹൗസിലായിരുന്നു. ഇവിടെ നടന്ന ഖവാലി നൈറ്റിലാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുത്തത്. രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ഡല്‍ഹിയിലെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. പിന്നീട് ഫഹദിന്റെ മുംബൈയിലെ വീട്ടിലും വിവാഹസത്കാരം (വലീമ) നടത്തി.
ഹല്‍ദി
.jpg?$p=8a7b7b1&&q=0.8)
വെളുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് കുര്‍ത്തിയും മഞ്ഞയും പച്ചയും നിറങ്ങള്‍ കൂടിച്ചേര്‍ന്ന ദുപ്പട്ടയുമായിരുന്നു ഹല്‍ദിയില്‍ സ്വരയുടെ വേഷം. കുര്‍ത്തിയില്‍ നിറയെ ചിക്കന്‍കാരി വര്‍ക്കുണ്ടായിരുന്നു. വെളുത്ത കുര്‍ത്തയും പൈജാമയുമായിരുന്നു ഫഹദിന്റെ ഔട്ട്ഫിറ്റ്
മെഹന്ദി
.jpg?$p=1990e2a&&q=0.8)
മെഹന്ദി അണിയുന്ന ദിവസം ഓറഞ്ച് നിറത്തിലുള്ള സല്‍വാറാണ് സ്വര ധരിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള ഡിസൈനര്‍ ഹീന കൊച്ചാറാണ് ഈ സല്‍വാര്‍ ഒരുക്കിയത്. ഹെവി വര്‍ക്കുള്ള സല്‍വാറിനൊപ്പം ഹെവി ആഭരണങ്ങളും സ്വര അണിഞ്ഞു. വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും നെഹ്‌റു ജാക്കറ്റുമായിരുന്നു ഫഹദിന്റെ വേഷം
സംഗീത്

കര്‍ണാടിക് സംഗീതഞ്ജ സുധ രഘുരാമന്റെ പാട്ടുകളായിരുന്നു സംഗീത് ചടങ്ങിലെ ഹൈലൈറ്റ്. പച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു ഈ ചടങ്ങില്‍ സ്വര അണിഞ്ഞത്. ഇതേ നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ഫഹദ് ധരിച്ചത്.
ഖവാലി നൈറ്റ്
.jpg?$p=a80322e&&q=0.8)
ഡല്‍ഹിയില്‍ നിന്നുള്ള ഹീന കൊച്ചാര്‍ തന്നെയാണ് ഖവാലി നൈറ്റിലെ വസ്ത്രവും ഒരുക്കിയത്. വെല്‍വെറ്റ് സറാറ സെറ്റായിരുന്നു സ്വരയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം പച്ച ദുപ്പട്ടയും പെയര്‍ ചെയ്തു. സെറ്റ് വളകളും ഹെവി കമ്മലുകളും സ്വരയെ കൂടുതല്‍ സുന്ദരിയാക്കി. സറാറയുടെ അതേ നിറത്തിലുള്ള കുര്‍ത്തയായിരുന്നു ഫഹദിന്റെ വേഷം. കുര്‍ത്തയുടെ കഴുത്തിലും കൈയിലും ഫ്‌ളവര്‍ വര്‍ക്കുണ്ടായിരുന്നു.
വിവാഹം
.jpg?$p=2922c1a&&q=0.8)
മെറൂണും ചുവപ്പും കൂടിച്ചേര്‍ന്ന സില്‍ക്ക് സാരിയിലാണ് സ്വര വധുവായി പ്രത്യക്ഷപ്പെട്ടത്. ഈ റോ മാംഗോ സാരിക്കൊപ്പം ചുവപ്പ് വരകളുള്ള ബ്ലൗസും മാച്ച് ചെയ്തു. മെറൂണ്‍ നിറത്തിലുള്ള വളകളും ഹാങിങ് കമ്മലും മുല്ലപ്പൂവും ചൂടിയ സ്വര സൗത്ത് ഇന്ത്യന്‍ വധുക്കളെപ്പോലെ സുന്ദരിയായിരുന്നു. വെള്ള ഷര്‍ട്ടിന് മുകളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള നെഹ്‌റു കോട്ടിലാണ് വരന്‍ എത്തിയത്.
ഡല്‍ഹിയിലെ റിസപ്ഷന്‍
.jpg?$p=430c1f1&&q=0.8)
രാഷ്ട്രീയ രംഗത്തേയും സിനിമാരംഗത്തേയും സുഹൃത്തുക്കള്‍ക്കായാണ് ഡല്‍ഹിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചത്. സ്വര ലെഹങ്കയിലും ഷെര്‍വാണിയില്‍ ഫഹദും പ്രത്യക്ഷപ്പെട്ടു. നിറയെ വര്‍ക്കുകകള്‍ നിറഞ്ഞ, പിങ്കും പച്ചയും ഓറഞ്ചും ചുവപ്പും നിറങ്ങള്‍ ചേര്‍ന്ന ലെഹങ്കയാണ് സ്വര ധരിച്ചത്. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെവ്‌സ് ബ്ലൗസും ഹെവി വര്‍ക്കുള്ള പല നിറങ്ങള്‍ ചേര്‍ന്ന ഷാളും പെയര്‍ ചെയ്തു. ഗോള്‍ഡന്‍ നിറത്തിലുള്ള ഷെര്‍വാണിയാണ് ഫഹദ് തിരഞ്ഞെടുത്തത്.
വിദായ്

ഡല്‍ഹിയില്‍ ദിവസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് സ്വര കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്. ഏറെ വൈകാരികമായ നിമിഷമായിരുന്നു അത്. അമ്മയോടും അച്ഛനോടും യാത്ര പറയുമ്പോള്‍ സ്വരയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് വിദായ് ചടങ്ങില്‍ സ്വര ധരിച്ചത്. ലെഹങ്കയിലും ബ്ലൗസിലും ഷാളിലും ഒരേ പാറ്റേണിലുള്ള വര്‍ക്കുകള്‍ തുന്നിച്ചേര്‍ത്ത ലെഹങ്കയില്‍ സ്വര കൂടുതല്‍ സുന്ദരിയായി. ഒപ്പം ഗോള്‍ഡ് ചോക്കറും ഹെവി കമ്മലും അണിഞ്ഞു.
മുംബൈയിലെ റിസപ്ഷന്‍ (വലീമ)
.jpg?$p=79c0b37&&q=0.8)
ഫഹദിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുകള്‍ക്കുമാണ് മുംബൈയില്‍ വിവാഹ സത്കാരം നടത്തിയത്. ഈ ചടങ്ങില്‍ സ്വര ധരിച്ച ലെഹങ്കയ്ക്ക് ഏറെ പ്രത്യേകതയുണ്ടായിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഡിസൈനറര്‍ അലി സീഷാനാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം വലിയ മൂക്കുത്തിയും ഹെവി വര്‍ക്കുള്ള ടിക്കയും സ്വര ധരിച്ചു. ഗോള്‍ഡന്‍ കുര്‍ത്തയും വെള്ള ഷെര്‍വാണിയും വെള്ളയും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന ദുപ്പട്ടയുമായിരുന്നു ഫഹദിന്റെ ഔട്ട്ഫിറ്റ്.
Content Highlights: actor swara bhaskars big fat wedding details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..